'അഞ്ചു ദിവസം കാത്തിരുന്നു, പിന്നീടാണ് അറിഞ്ഞത് ഞങ്ങളല്ല ആ കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന്'; ദേവാസുരം നഷ്ടപ്പെട്ടതിനെ കുറിച്ച് ബൈജു ഏഴുപുന്ന

ആറാട്ട് ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടന്‍ ബൈജു ഏഴുപുന്ന. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദേവാസുരത്തിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചാണ് ബൈജു ഇപ്പോള്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു പ്രതികരിച്ചത്.

പണ്ട് താന്‍ തുടക്കക്കാരനായിരുന്നപ്പോള്‍, ദേവാസുരത്തില്‍ ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കും എന്ന് കരുതി തങ്ങള്‍ പുതുമുഖങ്ങള്‍ അഞ്ചു പേര്‍ ആ സെറ്റില്‍ എത്തിയിരുന്നു. അഞ്ചു ദിവസം ചെറുതുരുത്തി ഗസ്റ്റ് ഹൗസില്‍ താമസിച്ചു.

പക്ഷേ ഷൂട്ട് തുടങ്ങി നാലു ദിവസം കഴിഞ്ഞാണ് തങ്ങളല്ല ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പകരം അഗസ്റ്റിന്‍ ചേട്ടന്‍, മണിയന്‍പിള്ള രാജു ചേട്ടന്‍ ഒക്കെയാണ് എന്നറിഞ്ഞത്. അന്ന് നിരാശയോടെയാണ് മടങ്ങിയത്. പക്ഷേ ദേവാസുരത്തിന്റെ ലൊക്കേഷനായ വരിക്കാശേരി മനയില്‍ ലാലേട്ടനോടൊപ്പം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നാണ് ബൈജു പറയുന്നത്.

ന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് ലാലേട്ടന്‍ എന്നും ബൈജു പറയുന്നു. കീര്‍ത്തിചക്രയില്‍ അഭിനയിക്കുമ്പോള്‍ നാല്‍പത് നാല്‍പത്തഞ്ചു ദിവസം തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വളരെ റിസ്‌ക്കുള്ള സ്ഥലങ്ങളിലായിരുന്നു അന്ന് ഷൂട്ട് ചെയ്തത്.

ലാലേട്ടന് നമ്മളോടുള്ള പെരുമാറ്റം കാണുമ്പോള്‍ വളരെ ആരാധന തോന്നും. ഇത്രയും ഫാന്‍ ബേസുള്ള വലിയ ഒരു നടനാണെന്നുള്ള ഒരു ഭാവവുമില്ല. ആറാട്ടില്‍ വന്നപ്പോഴും അങ്ങനെ തന്നെയാണ് തോന്നിയത്. ചിലപ്പോള്‍ കുട്ടികളെ പോലെ അല്ലെങ്കില്‍ കൂട്ടുകാരെ പോലെ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയ പെരുമാറ്റമാണെന്നും ബൈജു പറയുന്നു.

Latest Stories

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം