വീണത് റോഡില്‍, രണ്ടു കൈയും ഒടിഞ്ഞു, എന്നെ അന്ന് ആശുപത്രിയില്‍ കൊണ്ടുപോയില്ല; വെളിപ്പെടുത്തലുമായി ബാബുരാജ്

സിനിമയിലെ ഒരു സംഘട്ടന രംഗം ചെയ്യുന്നതിനിടെ തനിക്ക് പരിക്കേറ്റ അനുഭവം പങ്കുവെച്ച് ബാബുരാജ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ വാക്കുകളിങ്ങനെ
‘ചാക്കോച്ചനും ദിലീപും അഭിനയിച്ച ദോസതില്‍ ആംബുലന്‍സിന് മുകളില്‍ തൂങ്ങിപ്പിടിച്ചുള്ള ഫൈറ്റാണ്. കാലത്ത് മുതല്‍ വൈകിട്ട് വരെ ഫൈറ്റാണ്. ത്യാഗരാജന്‍ മാസ്റ്ററാണ് ചെയ്യുന്നത്. നാല് നാലര മണിയായപ്പോള്‍ കഴിഞ്ഞു എന്ന് മാസ്റ്റര്‍ പറഞ്ഞു. ഇനിയുള്ളത് ഡ്യൂപ്പ് ചാടുക മാത്രമാണ്. അപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു, ബാബു നീ ചാടാന്‍ നോക്കൂ, ആളുകള്‍ നില്‍ക്കുമ്പോള്‍ ഡ്യൂപ്പ് ചാടിയാല്‍ ശരിയാകില്ലെന്ന്.

സ്പോര്‍ട്സ് ഓക്കെ ചെയ്യുമ്പോള്‍ നല്ല വാമായിരിക്കും. അത് കഴിഞ്ഞൊന്ന് വിശ്രമിച്ചിട്ട് ചെല്ലുമ്പോള്‍ വാം അപ്പിന്റെ ഒരു പ്രശ്നമുണ്ടാകുമല്ലോ. കാലത്ത് മുതല്‍ ഇതിന്റെ മുകളിലാണ്. ആംബുലന്‍സിന്റെ മുകളില്‍ പിടിച്ചു നില്‍ക്കാന്‍ ലൈറ്റ് മാത്രമാണുള്ളത്. ആ സീന്‍ കണ്ടാല്‍ അറിയാം. അങ്ങനെ ചെയ്യാനായി റെഡിയായി. അന്ന് ചാക്കാണ് വെക്കുന്നത്. കടലാസൊക്കെ നിറച്ച് വച്ചിരിക്കും. ദിലീപ് ചവിട്ടുന്നു, ഞാന്‍ ചാക്കിലേക്ക് വീഴുന്നു. അതായിരുന്നു ആ ഷോട്ട്.

ആള്‍ക്കാരുടെ ആവേശവും ബഹളമുണ്ട്. ഞാനാണെങ്കില്‍ ബാലന്‍സില്ലാതെ ഇങ്ങനെ നില്‍ക്കുകയാണ്. ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, ഞാന്‍ നേരെ റോഡിലേക്ക്. രണ്ട് കയ്യും ഒടിഞ്ഞു. തല ഇടിച്ചില്ല. ആ ഷോട്ട് പടത്തില്‍ അങ്ങനെ തന്നെ ഇട്ടിട്ടുണ്ട്. എന്നെ അന്ന് ആശുപത്രിയില്‍ കെണ്ടു പോയില്ല. ഷൂട്ട് തീരാനിരിക്കുകയാണ്.

സാലു ജോര്‍ജാണ് ക്യമറാമാന്‍. അദ്ദേഹം പറഞ്ഞു ഇനി എടുക്കാന്‍ പറ്റില്ലെന്ന്. അപ്പോഴേക്കും എന്റെ ബോധം പോയി തുടങ്ങിയിരുന്നു. എന്നെ എടുത്തോണ്ട് ആശുപത്രിയിലേക്ക് പോയി. രണ്ട് കയ്യും പ്ലാസ്റ്ററിട്ടു. കൈ ഇപ്പോഴും നേരെ നില്‍ക്കില്ല’- ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി