വരാനിരിക്കുന്ന സിനിമകള്‍ യുവ തിരക്കഥാകൃത്തുക്കള്‍ക്ക് ഒപ്പം: ബി. ഉണ്ണികൃഷ്ണന്‍

താന്‍ ഇനി സിനിമ ഒരുക്കാന്‍ പോകുന്നത് യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വരാനിരിക്കുന്ന തന്റെ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുക മലയാളത്തിലെ യുവതിരക്കഥാകൃത്തുക്കളിലെ ശ്രദ്ധേയരാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

‘ആറാട്ട്’, ‘ക്രിസ്റ്റഫര്‍’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആയിരുന്നു. ഷാരിസ് മുഹമ്മദ്, ദേവ്ദത്ത് ഷാജി, ഷര്‍ഫു-സുഹാസ് തുടങ്ങിയ പ്രതിഭാധനരായ യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുകയാണ് താന്‍.

സ്വന്തം ജോലിയിലേക്ക് ഇവര്‍ കൊണ്ടുവരുന്ന ഊര്‍ജ്ജവും തീയും എന്നെ ആവേശഭരിതനാക്കുന്നുണ്ട് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ സണ്‍ഡേ ഗാര്‍ഡിയന്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജനഗണമന’യുടെ തിരക്കഥാകൃത്താണ് ഷാരിസ് മുഹമ്മദ്.

അമല്‍ നീരദിനൊപ്പം ചേര്‍ന്ന് ഭീഷ്മ പര്‍വ്വത്തിന്റെ കഥ, തിരക്കഥ ഒരുക്കിയ ആളാണ് ദേവ്ദത്ത് ഷാജി. ‘വരത്തന്‍’ സിനിമയുടെ തിരക്കഥാകൃത്തുക്കളാണ് ഷര്‍ഫു-സുഹാസ്. ‘വൈറസ്’, ‘പുഴു’, ‘ഡിയര്‍ ഫ്രണ്ട്’, തമിഴ് ചിത്രം ‘മാരന്‍’ എന്നീ ചിത്രങ്ങളുടെ സഹ രചനയും ഇവര്‍ നടത്തിയിട്ടുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ