ദിലീപേട്ടന്റെ സിനിമ കൊള്ളില്ലെന്ന് തെറ്റിദ്ധരിച്ചു, റിവ്യൂ കണ്ടപ്പോള്‍ തോന്നിയതാണ്.. ഇഷ്ടമില്ലായ്മ അടിച്ചേല്‍പിക്കുന്നത് ശരിയല്ല: അസീസ് നെടുമങ്ങാട്

ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യെ പ്രശംസിച്ച് നടന്‍ അസീസ് നെടുമങ്ങാട്. സിനിമാ റിവ്യൂ നടത്തുന്നവരെ വിമര്‍ശിച്ചു കൊണ്ടാണ് നടന്റെ പോസ്റ്റ്. റിവ്യൂ കണ്ട് തെറ്റിദ്ധരിച്ചതിനാല്‍ സിനിമ കൊള്ളില്ലെന്ന് കരുതിയിരുന്നു എന്നാണ് നടന്‍ പറയുന്നത്. സിനിമാ റിവ്യു നടത്തുന്നവര്‍ അവരുടെ ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

അസീസ് നെടുമങ്ങാടിന്റെ കുറിപ്പ്:

റിവ്യൂ എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല. പക്ഷേ സ്വന്തം ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്‍പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ റിവ്യൂ കണ്ടപ്പോള്‍ സിനിമ കൊള്ളില്ലെന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. പക്ഷേ, കുറച്ച് സുഹൃത്തുക്കള്‍ സിനിമ കണ്ടിട്ട് ദിലീപേട്ടന്റെ കുറച്ച് നാളുകള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവര്‍ പറഞ്ഞു. ഞാനും പോയി പടം കണ്ടു.

പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങള്‍ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുവാ! ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസ്സുണ്ടായാല്‍ മതി. അടിപൊളി സിനിമ… ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം. ഓള്‍ ദി ബെസ്റ്റ് ദിലീപേട്ടാ.

അതേസമയം, ബിന്റോ സ്റ്റീഫന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9ന് ആണ് റിലീസ് ചെയ്തത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്റണി, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ