പൃഥ്വിരാജിനെ എടുത്തുയര്‍ത്തി സിനിമയില്‍ മുഖം കാണിച്ചു, ഞാന്‍ ഫാന്‍സ് അംഗമാണ്: അസീസ് നെടുമങ്ങാട്

അടുത്തിടെയായി ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങി കൊണ്ടിരിക്കുന്ന അസീസ് നെടുമങ്ങാട്. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ജയജയജയജയഹേ’ എന്നീ സിനിമകളിലെ അസീസിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കോമഡി വേഷങ്ങളില്‍ തിളങ്ങിയ താരം ‘കുഞ്ഞളിയന്‍’ എന്ന സിനിമയിലൂടെയാണ് ബഗ് സ്‌ക്രീനില്‍ എത്തുന്നത്.

എന്നാല്‍ പൃഥ്വിരാജിന്റെ ‘നമ്മള്‍ തമ്മില്‍’ എന്ന സിനിമയിലാണ് ആദ്യമായി അസീസ് മുഖം കാണിച്ചത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അസീസ് ഇപ്പോള്‍. ”ഞാനും എന്റെ അമ്മാവന്റെ മകന്‍ മുസ്തഫയും കൂടി പൃഥ്വിരാജിനെ കാണാന്‍ പോയി. പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”

”മുസ്തഫ പ്രസിഡന്റും ഞാന്‍ സെക്രട്ടറിയും. പൃഥ്വിരാജ് അന്ന് തിരുവനന്തപുരത്തുണ്ട്. ‘നമ്മള്‍ തമ്മില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ശ്രീകാര്യത്ത് നടക്കുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ പൃഥ്വിരാജിനെ സുഹൃത്തുക്കള്‍ എടുത്തുയര്‍ത്തുന്ന സീനാണ്.”

”ഷൂട്ടിംഗ് കാണാന്‍ ചെന്ന ഞാന്‍ അങ്ങനെ പൃഥ്വിരാജിനെ എടുത്തുയര്‍ത്തി ഞാന്‍ സിനിമയില്‍ മുഖം കാണിച്ചു. പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ മൂന്നാമത്തെ അംഗമാണ് ഞാന്‍ ഇന്നും. മണിയന്‍പിള്ള രാജു ചേട്ടനാണ് സിനിമയില്‍ ആദ്യമായി ഒരു അവസരം തരുന്നത്.”

”അദ്ദേഹത്തിന്റെ ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന സിനിമയില്‍. ഒരു രാഷ്ട്രീയക്കാരന്റെ റോളായിരുന്നു അതില്‍” എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അസീസ് പറയുന്നത്. ‘പഴഞ്ചന്‍ പ്രണയം’ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍