പബ്ലിക് ഫിഗര്‍ എന്നാല്‍ പബ്ലിക് പ്രോപ്പര്‍ട്ടി അല്ല, തോണ്ടിയാല്‍ സ്‌പോട്ടില്‍ റിയാക്റ്റ് ചെയ്യും: അശ്വതി ശ്രീകാന്ത്

ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. പതിനൊന്ന് വര്‍ഷമായി മീഡിയയില്‍ ജോലി ചെയ്യുന്ന ആളാണ് താനെന്നും പലപ്പോഴും പലതരത്തിലുള്ള ബോഡി ഷെയിമിങ്ങുകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും അശ്വതി പറയുന്നു. പബ്ലിക് ഫിഗര്‍ എന്നാല്‍ പബ്ലിക് പ്രോപ്പര്‍ട്ടി എന്നല്ല അര്‍ത്ഥം. തോണ്ടിയാല്‍ സ്‌പോട്ടില്‍ റിയാക്റ്റ് ചെയ്യുന്ന ഇനമാണെന്നും അശ്വതി കുറിച്ചു.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്:

ഞാന്‍ കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷമായി മീഡിയയില്‍ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതല്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയിലെ പലതരം ബോഡി ഷെയ്മിങ്ങുകള്‍ അനുഭവിച്ചിട്ടുണ്ട്, അതില്‍ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തില്‍ മാനസികമായി വളര്‍ന്നിട്ടുമുണ്ട്. എന്ന് വെച്ചാല്‍ മുന്‍പത്തെ പോസ്റ്റ് ആരാന്റെ ഒരു കമന്റ് കണ്ട് ഹൃദയം തകര്‍ന്നിട്ടല്ല പോസ്റ്റ് ചെയ്തതെന്ന്….!

ഇത്തരം നിര്‍ദോഷമെന്ന് ഒരു വിഭാഗം കരുതുന്ന കോമഡി അപകര്‍ഷത നിറയ്ക്കുന്ന വലിയൊരു കൂട്ടം ഇരകള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ ആണ്. കൂട്ടുകാരെ നിറത്തിന്റെ, പൊക്കത്തിന്റെ, കുടവയറിന്റെ, മുടിയില്ലായ്മയുടെ ഒക്കെ പേരില്‍ നിത്യേന കളിയാക്കുന്ന, വട്ടപ്പേരുകള്‍ വിളിക്കുന്ന നമ്മുക്ക് ഒരിക്കലും പുറമേ ചിരിക്കുന്ന അവരുടെ ഉള്ളിലെ അപകര്‍ഷത കാണാന്‍ കഴിഞ്ഞേക്കില്ല. ഞാന്‍ ഉള്‍പ്പെടുന്ന കോമഡി ഷോകളിലെ ഇത്തരം സ്‌ക്രിപ്റ്റുകളോട് എന്നും പ്രതികരിച്ചിട്ടുള്ള ആളാണ് ഞാന്‍.

എങ്കില്‍ പോലും തുടക്കകാലത്ത് പലപ്പോഴും വോയിസ് ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. പറയാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായ നാള്‍ മുതല്‍ ഞാന്‍ അത്തരം തമാശകളില്‍ നിന്ന് മാറി നിന്നിട്ടുന്നുണ്ട്. അത് എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സിനും ഡിറക്‌റ്റേഴ്‌സിനും കൃത്യമായി അറിയാം. അത്തരം തമാശകള്‍ അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട, പക്ഷെ ഞാന്‍ അത് പറയില്ല എന്ന് പലവട്ടം നിലപാട് എടുത്തിട്ടുമുണ്ട്. ബാക്കിയുള്ളോര്‍ക്ക് കുഴപ്പമില്ലല്ലോ, ഇവള്‍ക്ക് ഇതെന്തിന്റെ കേടാണെന്ന് മുറുമുറുപ്പ് കേട്ടിട്ടുമുണ്ട്.

എന്നെ കളിയാക്കിയാല്‍ എനിക്ക് കുഴപ്പമില്ലല്ലോ എന്ന് പറയുന്നവരും മറ്റൊരു തരത്തില്‍ ബോഡി ഷെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുക തന്നെയാണ്. അവര്‍ക്ക് അത് ഉപജീവനമാണെങ്കിലും അങ്ങനെയല്ലാത്ത എത്രയോ പേര്‍ നിത്യേന ഇതേ തമാശയ്ക്ക് ഇരയാവുന്നുണ്ട്. അത് കൊണ്ട് കേള്‍ക്കുന്ന ആള്‍ ഏത് സ്പിരിറ്റില്‍ എടുക്കുന്നു എന്നല്ല നോക്കേണ്ടത്, അടുത്ത നിമിഷത്തിന് പോലും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തില്‍ ഒരാളെ വാക്ക് കൊണ്ട് സന്തോഷിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും നോവിക്കാതിരിക്കാന്‍ മാത്രം മാനസികമായി വളരുക എന്നതാണ്.

പിന്നെ പബ്ലിക് പോസ്റ്റ് ഇട്ടാല്‍ പബ്ലിക്ക് പറയുന്നത് എന്തായാലും കേള്‍ക്കാന്‍ ബാദ്ധ്യത ഉണ്ടെന്ന ന്യായം…അത് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ യാത്ര ചെയ്താല്‍ തോണ്ടലും പിടുത്തവും ഉണ്ടാകുമെന്ന് അറിയില്ലേ…അറിഞ്ഞോണ്ട് കയറിയിട്ട് പ്രതികരിക്കാന്‍ പോകാമോ എന്ന് ചോദിക്കും പോലെയാണ്. പബ്ലിക് ഫിഗര്‍ എന്നാല്‍ പബ്ലിക് പ്രോപ്പര്‍ട്ടി എന്നല്ല അര്‍ത്ഥം. തോണ്ടിയാല്‍ സ്‌പോട്ടില്‍ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്, നിര്‍ഗുണ പരബ്രഹ്മം ആകാന്‍ ഉദ്ദേശമില്ല ! നന്ദി, നമസ്‌ക്കാരം

നിരവധി നാളുകളായി മീഡിയയില്‍ ജോലി ചെയുന്ന ആളാണ് താനെന്നും പലപ്പോഴും പലതരത്തിലുള്ള ബോഡി ഷെയിമിങ്ങുകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും അശ്വതി പറയുന്നു. കോമഡി സ്‌കിറ്റുകളിലെ ബോഡി ഷെയിമിങ്ങുകളെ പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. എന്നെ കളിയാക്കിയാല്‍ എനിക്ക് കുഴപ്പമില്ലല്ലോ എന്ന് പറയുന്നവര്‍ ബോഡി ഷെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുകയാനിന്നും അശ്വതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Latest Stories

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍