'കുടുംബസമേതം തിയേറ്ററുകളില്‍ പോയി ആസ്വദിക്കാവുന്ന തരത്തിലുള്ള ഫെസ്റ്റിവല്‍ സിനിമയാണ് മേരാ നാം ഷാജി'; ആസിഫ് അലി

നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മേരാ നാം ഷാജി റിലീസിംഗിന് ഒരുങ്ങുകയാണ്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണി നിരക്കുന്നത്. കുടുംബസമേതം തിയേറ്ററുകളില്‍ പോയി ആസ്വദിക്കാവുന്ന തരത്തിലുള്ള ഫെസ്റ്റിവല്‍ സിനിമയാണിതെന്നാണ് ആസിഫ് അലി പറയുന്നത്.

“നാദിര്‍ഷയുടെ കൂടെ നേരത്തെ അമര്‍ അക്ബര്‍ അന്തോണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാദിര്‍ഷാക്കാ സിനിമകളില്‍ ശ്രദ്ധിച്ചാല്‍ അറിയാം, എല്ലാ ഷോട്ടുകളിലും ചിരി നിറയ്ക്കുന്ന സംവിധായകനാണ് അദ്ദേഹം. കുടുംബസമേതം തിയേറ്ററുകളില്‍ പോയി ആസ്വദിക്കാവുന്ന തരത്തിലുള്ള ഫെസ്റ്റിവല്‍ സിനിമയുമായാണ് ഇത്തവണയും ഞങ്ങള്‍ വരുന്നത്.” മേരാ നാം ഷാജിയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ ആസിഫ് പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

https://www.facebook.com/ActorAsifAli/videos/401661437300884/?__xts__[0]=68.ARAPYks4zy7vBG-4Z95enzr6b7kazlnZzKiY55bPBruRCGFOCuPyTS6XSneC-1-UmXNxT7oGggkWuWd5SNTVv1riLRoQtuLvfRMyRU6Vixs2CNWNtVxWPlPv3D7EkFIMysNJTusBxnhSW9KT9A2yp23p12g6J6bvDRTRz0v8TjXjY3s3wcjBavkizCyHFTijC_DsRoFdoUCHHNe7F7H7pcV174owBjYcQEXtMgbGMsnDXlzCvy1VBNdzkZsqgzI-94OvSqscX3KJ_s8arGUSaCiONaQrRGN2O67fCVuH-6mmC7hKORaHoeAsRvQ9l848di1X7EG2e9uwU3ie5M7-XER_4YgYb_flGB8&__tn__=-R

Latest Stories

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്