'പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല': ഇന്നും ദുഃഖിക്കാറുണ്ടെന്ന് അശോകന്‍

പത്മരാജന്‍ എന്ന അനശ്വര സംവിധായകന്‍ മലയാളത്തിനു നല്‍കിയ നടനാണ് അശോകന്‍. ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന്‍ തന്റെ ആദ്യ ചിത്രം നിര്‍മ്മിച്ച നിര്‍മ്മാതാവ് പ്രേം പ്രകാശിനോട് സ്‌നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്നു തുറന്നു പറയുകയാണ്. പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ് നിര്‍മ്മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ തുറന്നു പറച്ചില്‍.

‘പ്രേം പ്രകാശ് ചേട്ടന്‍ നിര്‍മ്മിച്ച് പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന്‍ സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്. പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി’.

‘പക്ഷേ പ്രേം പ്രകാശ് ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും അദ്ദേഹത്തോടുള്ള സ്‌നേഹപൂര്‍വമായ എന്റെ പരാതിയാണ്. എത്രയോ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച പ്രേം പ്രകാശ് ചേട്ടന്റെ ഒരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയ കാര്യമോര്‍ത്ത് ഞാന്‍ ഇന്നും സങ്കടപ്പെടാറുണ്ട്’ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ