‘തലമുറമാറ്റം പാര്‍ട്ടിയുടെ ധീരമായ തീരുമാനമെന്ന് ആഷിക് അബു; ഭാര്യ ടീച്ചർക്കായി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്ന് സോഷ്യൽ മീഡിയ

രണ്ടാം പിണറായി സര്‍ക്കാരില്‍ തലമുറമാറ്റം വേണമെന്ന പാര്‍ട്ടി തീരുമാനം ധീരവും പുരോഗമനപരവുമാണെന്ന് സംവിധായകന്‍ ആഷിക് അബു ഫെയ്സ് ബുക്കിൽ  കുറിച്ചു.കഴിഞ്ഞ സര്‍ക്കാരിനെ നയിച്ച ശൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. വിയോജിപ്പുകള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നും ആഷിക് അബു പറയുന്നു.

ആഷികിന്റെ പോസ്റ്റിന് കീഴിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഭാര്യ ടീച്ചർക്കായി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.

അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.’നവകേരളം’ എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും.
കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാര്‍ട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങള്‍ക്കിടയില്‍. ടീച്ചര്‍ക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.
പി രാജീവിനും, എം ബി രാജേഷിനും, കെ എന്‍ ബാലഗോപാലിനും, വീണ ജോര്‍ജിനും ഗോവിന്ദന്‍മാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാര്‍ക്കും ആശംസകള്‍. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകള്‍, അഭിവാദ്യങ്ങള്‍. വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് സഖാക്കളേ.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ