അയാള്‍ എന്റെ കൈയില്‍ കയറിപിടിച്ചു, രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ ആയിരുന്നു വാഗ്ദാനം, പച്ചയ്ക്ക് പറയുകയാണ്: അഷിക അശോകന്‍

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി അഷിക അശോകന്‍. മിസ്സിംഗ് ഗേള്‍ എന്ന സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവെച്ചത്. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞു. താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കേറി പിടിച്ചു എന്നാണ് അഷിക പുതിയ ചിത്രം മിസ്സിംഗ് ഗേളിന്റെ പ്രമോഷനിടെ പറഞ്ഞത്.

അഷികയുടെ വാക്കുകള്‍:

ഒരു തമിഴ് സിനിമ വന്നു. ഞാന്‍ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിംഗ് കോര്‍ഡിനേറ്റര്‍ പോലും ആയിരുന്നില്ല. പക്ഷേ ഇയാള്‍ പറയുന്നത് സാമന്തയെയും നയന്‍താരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണ് എന്നായിരുന്നു. നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷന്‍ വീഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്. അങ്ങനെ നമ്മളെ കണ്‍വിന്‍സ് ചെയ്യാന്‍ ഇയാള്‍ ഒരുപാട് മാനിപുലേഷന്‍സ് നടത്തി. ഇന്‍ഡസ്ട്രിയില്‍ പ്രോമിനന്റ് ആയ പല ആര്‍ട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് ഇയാള്‍ നമുക്ക് തന്നത്.

ലോകേഷ് കനകരാജുമായി മീറ്റിംഗ് ഉണ്ടെന്ന് ഒക്കെയാണ് ഇയാള്‍ പറയുന്നത്. അതോടെ എന്റെ സ്വപ്നമാണ് നടക്കാന്‍ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു. പൊള്ളാച്ചിയില്‍ വച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു. ഇയാളും വന്നു. രാത്രി ഒരു ഒരു മണി രണ്ടു മണി ആയപ്പോള്‍ ഇയാള്‍ വാതിലില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിംഗ് ആയിരുന്നു. ഷൂട്ടിന് വേണ്ടി ഞാന്‍ കാരവനില്‍ ഇരിക്കെ ഇയാള്‍ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ ഒരു കാര്‍ ഞാന്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന് പറഞ്ഞു.

അപ്പോള്‍ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത് എന്ന സഹതാപമാണ് തോന്നിയത്. അടുത്തിടെ സിനിമ ഇറങ്ങിയ ഒരു നടിയെ കുറിച്ച് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഇയാള്‍ നാളെ മറ്റൊരാളുടെ അടുത്ത് എന്നെ കുറിച്ചും ഇങ്ങനെയാകും പറയുന്നത്. അയാള്‍ അവിടെ വരണം ഇവിടെ വരണം, അത് ചെയ്യണം എന്നൊക്കെ പച്ചയ്ക്കാണ് പറയുന്നത്. അവസാനം ഇതെന്റെ സ്വപ്നമാണ്, നിവൃത്തിക്കേട് അല്ലെന്ന് പറയേണ്ടി വന്നു. ദയവ് ചെയ്ത് എന്നോട് ഇതും പറഞ്ഞ് വരരുത് എന്ന് പറഞ്ഞു.

അപ്പോള്‍ അയാള്‍ പറഞ്ഞത്, ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറല്‍ ആണോയെന്നാണ്. അതൊക്കെ കഴിഞ്ഞ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഞാന്‍ അപ്പോഴേക്കും അവിടത്തെ അസിസ്റ്റന്റ് ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവര്‍ എന്നെ പ്രൊട്ടക്റ്റ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഒറ്റയ്ക്ക് ആകുന്ന സാഹചര്യമൊക്കെ ഒഴിവാക്കി തരും. പിന്നീട് അയാള്‍ വരുന്നത് സെക്കന്‍ഡ് ഷെഡ്യുളിന്റെ അവസാനമാണ്. രാത്രി ഹോട്ടലില്‍ വച്ച് ഇയാളെ കണ്ടു.

ഇയാള്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു. അയാള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു. അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണല്‍ ഫ്രസ്ട്രേഷനും ഞാന്‍ അപ്പോള്‍ തീര്‍ത്തു. അയാളെ അടിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാരും വന്നു. അയാളെ അടിച്ചു. അയാള്‍ അവിടെ നിന്ന് ഇറങ്ങിയോടി. പിന്നെ അയാളെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. അയാള്‍ പേടിച്ചു. പക്ഷേ അയാള്‍ക്ക് ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക