'ഞാനും അങ്ങനെ ഒരു അമ്മയാണ്, അവരുടെ വേദന എനിക്ക് മനസ്സിലാകും'; മകളെ കുറിച്ചോര്‍ത്ത് ആശാ ശരത്ത്- വീഡിയോ

കൊറോണ ഭീതിയില്‍ രാജ്യം ലോക്ക് ഡൗണിലൂടെ കടന്നു പോകുമ്പോള്‍ മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്നതിന്റെ വിഷമം പങ്കുവെച്ച് നടി ആശാ ശരത്ത്. മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകള്‍ നമുക്കു ചുറ്റിലുമുണ്ടെന്നും അവരൊക്കെ വലിയ മാനസികസമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

“മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകള്‍ നമുക്കുചുറ്റിലുമുണ്ട്. അവരൊക്കെ ഒരുപാട് മാനസികസമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യമാണിപ്പോള്‍. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ…” ആശാ വീഡിയോ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“അവരുടെ വേദന മനസ്സിലാകും. ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാന്‍ യു.എ.ഇ യില്‍ ആണ് താമസിക്കുന്നതെങ്കിലും എന്റെ മകള്‍ പഠിക്കുന്നത് കാനഡയിലാണ്. അവരുടെ യൂണിവേഴ്‌സിറ്റി അടച്ചു, ഹോസ്റ്റല്‍ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാര്‍ക്കും ഉള്ള ഭയമാണ്. അതേപോലെ ഒരു ഭയത്തിലാണ് ഞാനും ഉള്ളത്. ആ അവസ്ഥയില്‍ കുട്ടികള്‍ ധൃതിപ്പെട്ട് വന്നാല്‍ അപരിചിതമായ ഇടങ്ങളില്‍ പെട്ടു പോകും. ഇപ്പോള്‍ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക.” ആശാ വീഡിയോയില്‍ പറഞ്ഞു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത