നിമിഷയ്‌ക്കൊപ്പമുള്ള കഥാപാത്രത്തിനായി നിറം കുറയ്ക്കാന്‍ ബീച്ചില്‍ ഓടാന്‍ പോകുമായിരുന്നു, എന്നാല്‍ ആ രണ്ട് സിനിമകളും നടന്നില്ല: അര്‍ജുന്‍ രവീന്ദ്രന്‍

താന്‍ നായകന്‍ ആകേണ്ടിയിരുന്ന രണ്ട് സിനിമകള്‍ മുടങ്ങിപ്പോയതായി നടി ദുര്‍ഗ കൃഷ്ണയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ അര്‍ജുന്‍ രവീന്ദ്രന്‍. ‘സൂഫിയും സുജാതയും’ ചിത്രത്തില്‍ തന്നെയാണ് ആദ്യം പരിഗണിച്ചത് പിന്നീട് കാസ്റ്റിംഗ് മുഴുവന്‍ മാറുകയായിരുന്നു. അതുപോലെ നിമിഷ സജയന് ഒപ്പമുള്ള സിനിമയും നടന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

‘സൂഫിയും സുജാതയും’ സിനിമയിലെ സൂഫിയായി സംവിധായകന്‍ ഷാനവാസ്‌ക്ക ആദ്യം കാസ്റ്റ് ചെയ്തത് എന്നെയാണ്. സൂഫി ഡാന്‍സടക്കം പഠിച്ചെങ്കിലും പിന്നീട് കാസ്റ്റിംഗ് മുഴുവന്‍ മാറി. അന്ന് ഷാനവാസ്‌ക്ക ഒരുപാട് സമാധാനിപ്പിച്ചു. ഒരു ചെടി സമ്മാനമായി തന്നു.

അടുത്ത സിനിമയില്‍ നല്ലൊരു വേഷവും ഓഫര്‍ ചെയ്തു. പക്ഷേ, ഇപ്പോള്‍ ചെടി മാത്രമേ ബാക്കിയുള്ളൂ. ഷാനവാസ്‌ക്ക ഈ ലോകം വിട്ടുപോയി. പിന്നീട് നിമിഷ സജയനൊപ്പം അഭിനയിക്കാന്‍ അവസരം വന്നു. ആ കഥാപാത്രത്തിന് വേണ്ടി നിറം കുറയ്ക്കാന്‍ ഉച്ചയ്ക്ക് 11 മണിക്ക് ബീച്ചില്‍ ഓടാന്‍ പോകുമായിരുന്നു.

ഭാരം പത്തു കിലോയിലധികം കുറച്ചു. പക്ഷേ, ആ പ്രോജക്ടും നടന്നില്ല. അങ്ങനെയിരിക്കെയാണ് ദുര്‍ഗയെ നായികയാക്കി ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കു’ നിര്‍മിച്ചത്. ഇപ്പോള്‍ പൂര്‍ണമായി നിര്‍മാണത്തിലാണ് ശ്രദ്ധ എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറയുന്നത്.

Latest Stories

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി