നയന്‍താരയുമായി ഇപ്പോഴും സൗഹൃദം ഉണ്ടോ?, തുറന്നുപറഞ്ഞ് മിത്ര

ഫാസില്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നടിയാണ് മിത്ര കുര്യന്‍. പിന്നീട് ബോഡി ഗാര്‍ഡ്, മാസ്റ്റേള്‍സ്, ഗുലുമാല്‍ ദ് എസ്‌കേപ്പ്, ഗ്രാന്‍ഡ് മാസ്റ്റര്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇതില്‍ ബോഡി ഗാഡ് മിത്രയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ചിത്രമായിരുന്നു. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

‘വര്‍ഷമെത്ര കഴിഞ്ഞിട്ടും സേതുലക്ഷ്മിയെ ജനങ്ങള്‍ ഓര്‍ക്കണമെങ്കില്‍ എത്രത്തോളം സ്‌നേഹം ആ കഥാപാത്രത്തോട് ഉണ്ടാകുമെന്ന് ഓര്‍ത്തുനോക്കൂ. ‘ബോഡി ഗാര്‍ഡ്’ നല്‍കിയതാണ് ഇന്ന് കാണുന്ന ഈ ജീവിതം. സിദ്ദിഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.’

‘നയന്‍താരയുമായി ഷൂട്ടിംഗ് സമയത്ത് നല്ല സൗഹൃദമുണ്ടായിരുന്നു. എനിക്കു വേണ്ടി തിരഞ്ഞെടുത്ത വസ്ത്രങ്ങളില്‍ ചിലതു കാണുമ്പോള്‍, ‘ഇതെന്താ ഇങ്ങനെ, കുറച്ചുകൂടി നല്ല വസ്ത്രം കൊടുത്തുകൂടെ’ എന്നൊക്കെ ചോദിക്കുമായിരുന്നു. പുതുമുഖമായ എന്നെ അത്രയേറെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്.’

‘പിന്നീട് നയന്‍താരയെ കാണുന്നത് ‘ഭാസ്‌കര്‍ ദി റാസ്‌ക്കലി’ന്റെ സെറ്റില്‍ വച്ചാണ്. എന്റെ കല്യാണം തീരുമാനിച്ച സമയമായിരുന്നു. ആ വിശേഷങ്ങളൊക്കെ സംസാരിച്ചു. ‘ഇങ്ങനെയൊക്കെ ആണെങ്കിലും സൗഹൃദം സൂക്ഷിക്കുന്നതില്‍ വളരെ പിറകിലാണ് ഞാന്‍. സിനിമയില്‍ പോലും എനിക്ക് സൗഹൃദങ്ങള്‍ കുറവാണ്.’

‘അഭിനയിച്ച ചിത്രങ്ങളിലെ താരങ്ങളോട് ഇന്നും കാണുമ്പോള്‍ നല്ല പോലെ, പഴയ അതേ വൈബില്‍ സംസാരിക്കും. അതല്ലാതെ ആരുമായും എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയില്ല. കുറച്ച് ‘ഇന്‍ട്രോവേര്‍ട്ടാ’ണ് ആ കാര്യത്തില്‍. വലിയ സുഹൃദ് വലയം ഇല്ലെങ്കിലും വര്‍ക് ചെയ്ത സമയത്തെ കുറച്ചു പേരുമായി നല്ല അടുപ്പമുണ്ട്.’ വനിതയുമായുള്ള അഭിമുഖത്തില്‍ മിത്ര പറഞ്ഞു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ