ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്സ് ഇടാമെന്ന് പറഞ്ഞപ്പോള്‍ വന്നത് മോശം കമന്റുകള്‍, പണി ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെയ്ക്കൂ: അനുശ്രീ

മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. തനിക്കെതിരെയുള്ള മോശം കമന്റുകള്‍ കാരണം ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് വരാറുള്ളതെന്നും ഫെയ്‌സ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി പറയുന്നു.

എന്ത് പറഞ്ഞാലും നെഗറ്റീവ് മാത്രം കാണുന്ന കുറേ ആളുകള്‍. എന്തിട്ടാലും അതില്‍ നെഗറ്റീവ് മാത്രം കാണുന്നു. അടുത്തിടെ ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്‌സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്.

സഹോദരന്‍ ഷര്‍ട്ടിട്ടില്ലെങ്കില്‍ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകള്‍. എന്ത് ഫ്രസ്‌ട്രേഷനായിട്ടുള്ളവരാണിവരെന്ന് ഞാന്‍ കരുതും. കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂ’- നടി പറഞ്ഞു.

അനുശ്രീ ഏറ്റവും ഒടുവിലെത്തിയത് ജിത്തു ജോസഫ് ഒരുക്കിയ മോഹന്‍ലാല്‍ നായകനായ ‘ട്വല്‍ത്ത് മാന്‍’ എന്ന സിനിമയിലാണ്. ഈ സിനിമയില്‍ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്. അനുശ്രീയുടേതായി ഇനി പുറത്തുവരാനുള്ള താര എന്ന ചിത്രമാണ്. ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Latest Stories

കൂലിയിലെ പാട്ടിൽ സൗബിൻ ഒരേ പൊളി, പൂജ ഹെ​ഗ്ഡെയേ സൈഡാക്കി കിടിലൻ ഡാൻസ്, ട്രെൻഡിങായി 'മോണിക്ക' സോങ്

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർത്ഥികൾ

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

IND vs ENG: ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് ചേർക്കപ്പെട്ടത് എന്തുകൊണ്ട് ആഘോഷിച്ചില്ല? കാരണം വെളിപ്പെടുത്തി ബുംറ

IND vs ENG: “ഇന്ത്യയോട് സഹതാപമില്ല, ബുംറയോടൊന്ന് ചോദിക്കാമായിരുന്നു”: പന്ത് മാറ്റത്തിലെ ഇന്ത്യയുടെ പരാജയത്തെ വിമശിച്ച് ഇംഗ്ലണ്ട് മുൻ താരം

'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

IND vs ENG: : 'ആരുടെയോ ഭാര്യ വിളിക്കുന്നു'; പത്രസമ്മേളനത്തിനിടെ ഫോൺ റിംഗ് ചെയ്തപ്പോൾ ബുംറയുടെ രസകരമായ പ്രതികരണം

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ