പ്രഭാസിനെ വിവാഹം കഴിക്കുമോ? ആരാധികയ്ക്ക് അനുഷ്‌കയുടെ കിടലന്‍ മറുപടി

ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരജോടികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. പടം സൂപ്പര്‍ഹിറ്റയായതിനശേഷം ഇരവരും വിവാഹിതരാകാന്‍ പോകുന്നു എന്ന ഗോസിപ്പു പ്രചരിച്ചിരുന്നു. രണ്ട് മാസം മുമ്പ് ബോളിവുഡ് താരം രവീണ ടണ്ഡന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന് വളരെ നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഇത് നിഷേധിച്ച് രംഗത്തെത്തി. അനുഷ്‌കയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പുകളില്‍ തനിക്ക് ഏറെ വിഷമുണ്ടെന്നാണ് പ്രഭാസ് അന്ന് പറഞ്ഞത്. ഇതോടെ ഗോസിപ്പുകള്‍ക്ക് ശക്തി കുറഞ്ഞുിരുന്നു

ചാറ്റ്ഷോയ്ക്കിടെ ഇതേ ചോദ്യം അനുഷ്‌കയോട് ഒരു പ്രേക്ഷക ചോദിച്ചത് അവതാരക പങ്കുവച്ചു. ആ ചോദ്യത്തിനു മുമ്പില്‍ അനുഷ്‌ക ആദ്യം ഒന്നമ്പരന്നതിനുശേഷമാണ് മറുപടി നല്‍കിയത്. നിങ്ങളുടെ ജീവിതത്തിന്റെ വിലപ്പെട്ട സമയം എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നീക്കിവച്ചതിനു നന്ദി എന്ന പരിഹാസത്തോടെയാണ് അനുഷക തുടങ്ങിയത്. ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. അതിലപ്പുറം ഒരു രസതന്ത്രം അത് അവതരിപ്പിച്ച ആളുകള്‍ക്കില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും വ്യക്തിപരമായ ഈ ചോദ്യത്തിന് മറ്റ് മറുപടിയില്ലെന്നും അനുഷ്‌ക പറഞ്ഞു.

ബാഹുബലിയിലെ അഭിനയത്തിരക്ക് കാരണം 6000 വിവാഹാലോചനകള്‍ വരെ പ്രഭാസ് വേണ്ടെന്നു വച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് വീട്ടുകാര്‍ വധുവായി കണ്ടെത്തിയതെന്നായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഇതും പ്രഭാസ് നിഷേധിച്ചിരുന്നു. ബാഹുബലിയെ കൂടാതെ ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളിലും പ്രഭാസും അനുഷ്‌കയും ജോടികളായിട്ടുണ്ട്.

Latest Stories

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ