'ഞെട്ടിപ്പോയ ഞാന്‍ ഡാന്‍സ് നിര്‍ത്തി'; വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി അനുഷ്ക

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് അനുഷ്‌ക ഷെട്ടി. 2005ല്‍ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക അഭിനയ രംഗത്തെത്തുന്നത്. പിന്നാലെ തമിഴ് സിനിമാലോകത്തേക്കും അനുഷ്‌ക എത്തി. വിജയ്ക്കാെപ്പം ചെയ്ത വേട്ടൈക്കാരന്‍ എന്ന ചിത്രമാണ് തമിഴകത്ത് അനുഷ്‌കയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോഴിതാ വേട്ടൈയ്ക്കാരനില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് അനുഷ്‌ക മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്.

‘ഏന്‍ ഊച്ചി മണ്ടേലെ’ എന്ന ഗാനം ഷൂട്ട് ചെയ്യാന്‍ അദ്ദേഹം സെറ്റിലേക്ക് വന്നു. ഞാന്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അദ്ദേഹം ഇരുന്ന് വെറുതെ സ്റ്റെപ്പുകള്‍ നോക്കിയതേയുള്ളൂ. നല്ല ഡാന്‍സറാണെന്ന് എനിക്ക് അറിയാം. പക്ഷെ ഞാനന്ന് ഇന്‍ഡസ്ട്രിയില്‍ തുടക്കകാരിയാണ്.

ഞങ്ങള്‍ ഷോട്ടിന് ഒരുമിച്ച് നിന്നു. ആക്ഷന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ എനര്‍ജിയും ഫോഴ്‌സും അവിശ്വസനീയമായിരുന്നു. ഞെട്ടിപ്പോയ ഞാന്‍ ഡാന്‍സ് നിര്‍ത്തി. എനിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റിയില്ല. ഒരാള്‍ക്ക് എങ്ങനെ ഇത്രയും എനര്‍ജിയില്‍ ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു’ അനുഷ്‌ക പറഞ്ഞു.

ഏറെ നാളായി അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന അനുഷ്‌ക തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. നവീന്‍ പൊളിഷെട്ടിയാണ് നായകനാകുന്ന ചിത്രം മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്നു. ഷെഫിന്റെ വേഷത്തിലാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്.

അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്ദം’ ആണ്. 2020ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് മൂന്ന് വര്‍ഷത്തോളം നടി അഭിനയത്തില്‍ നിന്നും വിട്ടു നിന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ