വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രണയകാലത്തെ മനോഹരമായൊരു ചിത്രം പങ്കുവച്ച് നടന്‍ ആന്റണി വര്‍ഗീസ്. ഒമ്പത് വര്‍ഷം മുമ്പ് പ്രണയിച്ച് നടന്ന ആന്റണിയും ഭാര്യ അനീഷയുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പും ആന്റണി പങ്കുവച്ചിട്ടുണ്ട്.
”ഹാപ്പി വലന്റൈന്‍സ് ഡേ, മൈ ഡിയര്‍ ഖുറേഷി…ഒരു 9 വര്‍ഷം മുമ്പ് തൊഴില്‍രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍… ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്” എന്നാണ് ആന്റണി ചിത്രത്തിനൊപ്പം കുറിച്ചത്.
2021 ഓഗസ്റ്റിലായിരുന്നു ആന്റണിയുടെയും അനീഷയുടെയും വിവാഹം. വിദേശത്ത് നഴ്‌സ് ആണ് അനീഷ. സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. അതേസമയം, ‘ചാവേര്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് മറ്റൊരു നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുകയാണ്. ‘ആര്‍ഡിഎക്‌സ്’, ‘ആരവം’, ‘ദേവ് ഫക്കീര്‍’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഇനി ഒരുങ്ങാനുള്ളത്.