പിറ്റേന്ന് അവനെ കണ്ടത് താടിയില്‍ 4 സ്റ്റിച്ചുമായുമായാണ്..; 'ആര്‍ഡിഎക്‌സ്' വില്ലന്‍മാരുടെത് കൂടിയെന്ന് ആന്റണി, ചര്‍ച്ചയാകുന്നു

ഈ ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ ‘ആര്‍ഡിഎക്‌സ്’ തിളങ്ങി നില്‍ക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തില്‍ നായകന്മാരെ പോലെ തന്നെ വില്ലന്‍മാരും മറ്റ് അഭിനേതാക്കളും ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രയത്‌നത്തെ കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ് ഇപ്പോള്‍. ചിത്രത്തിലെ വില്ലന്‍മാരാണ് നമ്മുടെ നായകന്‍മാര്‍ എന്നാണ് ആന്റണി പറയുന്നത്. ഒരു സീനില്‍ തന്റെ കൈകൊണ്ടതിനാല്‍ ഒരു നടന്റെ മുഖത്ത് നാല് സ്റ്റിച്ച് ഇടേണ്ടി വന്നെന്നും ആന്റണി വ്യക്തമാക്കുന്നുണ്ട്.

ആന്റണി വര്‍ഗീസിന്റെ കുറിപ്പ്:

ദാ ഇവരും നമ്മടെ നായകന്മാര്‍ ആണ്… സിനിമ കണ്ടവരില്‍ കുറച്ച് പേര്‍ക്കെങ്കിലും ഇവരെ ഇടിക്കാന്‍ തോന്നിയെങ്കില്‍ അത് ഇവരുടെ വിജയമാണ്… ഫൈറ്റ് എടുത്തപ്പോള്‍ ആ സീനില്‍ അഭിനയിച്ച ഒരു ബ്രോയുടെ മുഖത്ത് എന്റെ കൈ ഒന്ന് പതുക്കെ കൊണ്ടു. പിന്നെ പിറ്റേന്ന് അവനെ കണ്ടത് താടിയില്‍ 4 സ്റ്റിച്ച് ആയിട്ടാണ്.

പക്ഷെ ആ സ്റ്റിച്ച് വച്ച് ഈ പടം ഫുള്‍ തീര്‍ത്തു. ഇങ്ങനെ പല പരിക്കുകള്‍ പറ്റിയവര്‍ ആണ് ഈ ഫോട്ടോയിലെ പലരും. ഇപ്പോഴത്തെ വിജയം ഇവരുടെ കൂടി വിജയമാണ്. പണ്ട് സിനിമയില്‍ പറഞ്ഞപോലെ ഇവരുടെ ഒരു ഇടി പോലും വേസ്റ്റ് ആയില്ല. സ്റ്റിച്ച് ഇട്ട ഇടി അല്ല പടത്തിലെ ഇടി ആണട്ടാ ഞാന്‍ പറഞ്ഞെ.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്