'ഒരു സിനിമ ചെയ്യാനുളള പണമാണ് തീയേറ്ററിലേക്ക് ആളെ കയറ്റാൻ, ഫേക്ക് ബുക്കിംഗ് വഴി ചെലവാക്കുന്നത്'; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

ഫേക്ക് ബുക്കിംഗ് വഴി സിനിമയ്ക്ക് ആളുകളെ കയറ്റുന്നത് മലയാള സിനിമയിൽ പുതിയ പ്രവണതയാണെന്ന് അനൂപ് മേനോൻ. ഏകദേശം ഒരു സിനിമ ചെയ്യാനുള്ള അത്രയും തുക ഇത്തരത്തിൽ ഫേക്ക് ബുക്കിംഗിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് അനൂപ് മേനോൻ പറയുന്നത്. തന്റെ പുതിയ ചിത്രം ‘ചെക്ക്മേറ്റ്’ തിയേറ്ററുകളിൽ എത്തിയ പശ്ചാത്തലത്തിലാണ് അനൂപ് മേനോന്റെ പ്രതികരണം.

“മലയാള സിനിമയിൽ കണ്ടുവരുന്ന അപകടകരവും ദു:ഖകരവുമായ പ്രവണത എന്താണെന്ന് വെച്ചാൽ ആദ്യത്തെ മൂന്നു ദിവസം ഒരു വലിയ തുക തീയറ്ററുകളിലേക്കിട്ട് ആളുകളെ കൊണ്ടുവരുക എന്നതാണ്. ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് തീയറ്ററിലേക്ക് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്.
എന്നാൽ ഇങ്ങനെ പണം മുടക്കുന്നതിലൂടെ തീയറ്ററിൽ ആളുകൾ എത്തുന്നുണ്ടോ! ഇല്ല.

അകത്തുകയറി നോക്കുമ്പോൾ 12 പേരേ കാണൂ. ബുക്കിങ്ങ് മാത്രമേ പലപ്പോഴും നടക്കുന്നുളളു. ഒരു സിനിമ വിജയിക്കേണ്ടതിന്റെ ശരിയായ രീതിയല്ല ഇതൊന്നും എന്ന് തോന്നുന്നു. പ്രേക്ഷകർ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാൻ മറ്റൊരുവിധ മാർ​ഗവുമില്ല. കഴിഞ്ഞ നാലു വർഷങ്ങൾ ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട അമേരിക്കൻ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്മേറ്റ് എന്ന സിനിമക്ക് പിന്നിൽ.

അവർ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാൻ തയ്യാറായില്ല. ട്രെയ്ലർ ലോഞ്ച് ചെയ്യാൻ പോലും ഒരു വലിയപേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. പ്രദർശനത്തിന് ശേഷം ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. പക്ഷെ അതെല്ലാം ടിക്കറ്റുകളായി മാറുമോ എന്നതിൽ ഇനിയും ഒരുറപ്പും പറയാനാവില്ലെന്ന അവസ്ഥയാണ്.

ചെക്ക്മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമക്ക് ഒരു പൂർവ്വ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അം​ഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാ​ഗത്ത് ഉണ്ടാകും. അത് എത്രയും വേ​ഗം അവസാനിച്ച് പ്രേക്ഷകർ തീയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.”

അതെസമയം നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത ‘ചെക്ക്മേറ്റ്’ തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. മൈൻഡ് ഗെയിം ത്രില്ലർ ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്.

Latest Stories

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം