കോവിഡ് കാലത്ത് മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യാന്‍ കഴിയുമോയെന്ന് അന്വേഷിച്ചിരുന്നു, സെറ്റില്‍ ഇന്‍ജക്ഷന്‍ എടുത്തു കൊടുക്കാറുണ്ട്: അന്ന രാജന്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്‍. ആദ്യ ചിത്രത്തിലെ കഥാപാത്രമായ ലിച്ചി എന്ന പേരിലൂടെയാണ് ഇന്നും താരത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് ആലുവയിലെ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അന്ന.

നഴ്‌സിംഗ് എന്ന പ്രൊഫനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പറയുകയാണ് അന്ന ഇപ്പോള്‍. കോവിഡ് കാലത്ത് കൊച്ചി മെഡിക്കല്‍ കോളേജില്‍ വിളിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റുമോ എന്ന് അന്വേഷിച്ചിരുന്നതായാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അന്ന പറയുന്നത്.

അന്ന രാജന്റെ വാക്കുകള്‍:

കൊറോണ പടര്‍ന്ന സമയത്ത് കൊച്ചി മെഡിക്കല്‍ കോളേജിലാണ് കൊറോണ യൂണിറ്റ് തുടങ്ങിയത്. ഞാന്‍ അവിടെയായിരുന്നു പഠിച്ചത്. ഒരു ദിവസം ഞാനവിടെ പഠിപ്പിക്കുന്ന സാറിനെ വിളിച്ചു, ‘അവിടെ നഴ്‌സുമാരെ വേണമെന്ന് പറയുന്നുണ്ട്. എനിക്കു വന്ന് അവിടെ ജോയിന്‍ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. സാര്‍ അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു.

പിന്നീട് അവിടത്തെ പ്രോട്ടോകോള്‍ പ്രകാരം അങ്ങനെ കയറാന്‍ പറ്റില്ല. സ്‌പെഷല്‍ അനുമതിയൊക്കെ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനത് വിട്ടു. കൊറോണ യൂണിറ്റില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. ഡ്യൂട്ടി കഴിയുന്ന ദിവസം വരെ തിരിച്ചു വരാന്‍ പറ്റില്ല. ആശുപത്രിയില്‍ തന്നെയായിരിക്കും താമസം.

അതൊക്കെ ഓര്‍ത്ത് അവര്‍ക്ക് നല്ല പേടിയായിരുന്നു. എന്തായാലും പോവാന്‍ പറ്റിയില്ല. വേറൊരു കാര്യമെന്താണെന്നു വച്ചാല്‍, നഴ്‌സിംഗ് പ്രൊഫഷന്‍ നിലനിര്‍ത്താന്‍ നമ്മള്‍ എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല. അല്ലാതെയും പറ്റും. വീട്ടിലാണെങ്കിലും അയല്‍പക്കത്താണെങ്കിലും സെറ്റിലാണെങ്കിലും പലരും ഓരോ സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കും.

ഈ മരുന്ന് കഴിക്കാന്‍ പറ്റുമോ, ഈ മരുന്നിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ. ചില സെറ്റുകളില്‍ രാത്രി എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്പോള്‍ ഇന്‍ജെക്ഷന്‍ എടുത്തു തരാമോയെന്ന് ചോദിച്ച് വരുമ്പോള്‍ ചെയ്തു കൊടുക്കും. അതൊക്കെ എനിക്ക് സന്തോഷമാണ്. നമ്മള്‍ പഠിച്ച കാര്യങ്ങളാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ