എന്റെ മുഖത്ത് ഭാവങ്ങള്‍ വരാതായപ്പോള്‍ 'ഒരു ബബിള്‍ഗം എങ്കിലും വായിലിട്ട് ചവയ്ക്കായിരുന്നില്ലേ' എന്ന് അവര്‍ ചോദിച്ചു: അന്ന രാജന്‍

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് അന്ന രാജന്‍. താന്‍ സിനിമയില്‍ എത്തുമെന്ന് വിചാരിച്ചിരുന്നതല്ല എന്നാണ് അന്ന പറയുന്നത്. നഴ്‌സിംഗിന്റെ പരീക്ഷയ്ക്ക് പോലും ഭയക്കാതിരുന്ന താന്‍ ടെന്‍ഷന്‍ അടിച്ചത് അങ്കമാലി ഡയറീസിന്റെ സെറ്റില്‍ എത്തിയപ്പോഴാണ് എന്നാണ് അന്ന പറയുന്നത്.

സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്‌കൂളില്‍ വച്ച് തന്റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ സ്‌കൂള്‍ അധികൃതരും അനുവദിച്ചിരുന്നില്ല.

സ്‌കൂളിലായിരുന്നപ്പോള്‍ അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് തന്റെ ഭാഗം താന്‍ കുളമാക്കിയിരുന്നു. ഒരിക്കല്‍ കോളജില്‍ വച്ച് ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് കൂട്ടുകാര്‍ തന്നോട് ചോദിച്ചിരുന്നു ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്.

ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്ന് തനിക്ക് മനസിലായി അഭിനയം തനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മാത്രം നിന്നാല്‍ മതിയെന്ന്.

സിനിമയില്‍ തന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതല്‍ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും. നഴ്‌സിംഗ് പരീക്ഷ സമയത്ത് പോലും ഭയക്കാതിരുന്ന താന്‍ അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗ് സെറ്റില്‍ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത്.

അന്ന് എന്ത് ചെയ്യണം എങ്ങനെ അഭിനയിക്കണം എന്നതിനൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല. ആദ്യത്തെ സീനുകള്‍ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നെല്ലാം മനസിലായത് എന്നാണ് അന്നാ രാജന്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ