നീ നിന്റെ അളിയനുമായി തര്‍ക്കിക്കുന്ന ദിവസമാണിന്ന് എന്ന് അവരെന്നോട് പറഞ്ഞു, ഫഹദ് ദേഷ്യപ്പട്ടപ്പോള്‍ ഞാനും അങ്ങനെ ചെയ്തു: അന്ന ബെന്‍

പുതുമുഖമായി ‘കുമ്പളങ്ങി നൈറ്റ്‌സ്’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ച് നടി അന്ന ബെന്‍. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് അന്ന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫഹദുമായി വഴക്കിടുന്ന രംഗം ചിത്രീകരിച്ച ദിവസം സെറ്റില്‍ ആരും തന്നോട് സംസാരിച്ചില്ല. ഫഹദുമായി കംഫര്‍ട്ട് ആയിരുന്നു. അദ്ദേഹം ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് ചെയ്തു എന്നാണ് അന്ന ബെന്‍ പറയുന്നത്.

ഞാന്‍ ഒരു പുതുമുഖം ആയതുകൊണ്ട് തന്നെ എന്നെ ഒരുപാട് സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവസാന ഭാഗത്തേക്ക് ആണ് ആ രംഗം വച്ചിരുന്നത്. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ആ ദിവസം സെറ്റിലാകെ നിശബ്ദതയായിരുന്നു. ഞാന്‍ സെറ്റിലേക്ക് വന്നപ്പോള്‍ ആരും എന്നോട് മിണ്ടിയില്ല.

ഇന്ന് ഒരു പ്രധാനപ്പെട്ട ദിവസമാണെന്ന് അവരെന്നോട് പറഞ്ഞു. പിന്നെ, ശ്യാമേട്ടന്‍ (സംവിധായകന്‍ ശ്യാം പുഷ്‌കരന്‍) വിളിച്ചിട്ട് പറഞ്ഞു, ഇന്ന് നീ നിന്റെ അളിയനുമായി തര്‍ക്കിക്കുന്ന രംഗമാണ് ചെയ്യുന്നതെന്ന്. ആ സീന്‍ ചെയ്യുമ്പോള്‍ ഫഫയുമായി എനിക്ക് നല്ലൊരു ബന്ധമുണ്ടായിരുന്നു. വളരെ അവിശ്വസനീയനായ ഒരു അഭിനേതാവാണ് അദ്ദേഹം. ആരുമായും അദ്ദേഹം പെട്ടെന്ന് ഒരു കെമിസ്ട്രിയുണ്ടാക്കും.

അതുകൊണ്ട് തന്നെ ഞാന്‍ പെട്ടെന്ന് കംഫര്‍ട്ടബിള്‍ ആയി. ശരിക്കും അദ്ദേഹത്തിന്റെ എനര്‍ജിയാണ് എന്റെ കഥാപാത്രത്തിലും കാണാന്‍ കഴിയുന്നത്. അദ്ദേഹം അങ്ങനെയായതു കൊണ്ട് എനിക്കും തിരിച്ച് അതുപോലെ ചെയ്യാനായി. അദ്ദേഹം ദേഷ്യപ്പെട്ടപ്പോള്‍ ഞാനും തിരിച്ച് അങ്ങനെ ചെയ്തു. അത് വളരെ രസകരമായിരുന്നു എന്നാണ് അന്ന പറയുന്നത്.

അതേസമയം, 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിന് നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് നേടിയിരുന്നു. ഷെയ്ന്‍ നിഗം, സൗബിന്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി