അതു കൊണ്ടായിരുന്നു 'ഉറുമി' നിരസിച്ചത്, എന്നാല്‍ പിന്നീട് നിത്യ ചെയ്തു; തുറന്നു പറഞ്ഞ് ആന്‍ അഗസ്റ്റിന്‍

‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം നടി ആന്‍ അഗസ്റ്റിന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുന്നതിനിടെ താന്‍ നിരസിച്ച ഹിറ്റ് ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍ ഇപ്പോള്‍.

സന്തോഷ് ശിവന്‍ ചിത്രം ‘ഉറുമി’ നിരസിക്കാനുണ്ടായ കാരണത്തെ കുറിച്ചാണ് ആന്‍ പറയുന്നത്. നിത്യ മേനോന്‍ അവതരിപ്പിച്ച ചിറക്കല്‍ ബാല എന്ന കഥപാത്രത്തിനായി ആദ്യം കാസ്റ്റ് ചെയ്തിരുന്നത് തന്നെയായിരുന്നു എന്നാണ് ആന്‍ പറയുന്നത്.

ആദ്യ സിനിമ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യില്‍ തന്നെ സ്വയം നോക്കിയിട്ട് അടുത്ത സിനിമ ചെയ്യാമെന്ന് ആയിരുന്നു ഓഫര്‍ നിരസിച്ച് ഓഫര്‍ നിരസിച്ച് പറഞ്ഞത്. നിത്യ ബ്രില്യന്റ് പെര്‍ഫോമര്‍ ആണ്. അങ്ങനെ ചെയ്യാന്‍ പറ്റുമെന്നൊന്നും തോന്നുന്നില്ല.

പക്ഷെ ആ സിനിമ മിസ് ചെയ്തല്ലോ എന്ന് തോന്നിയിട്ടുണ്ട്. പൃഥിരാജ്, പ്രഭുദേവ, ആര്യ, വിദ്യ ബാലന്‍, ജെനീലിയ, നിത്യ മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ച സിനിമ മറുഭാഷകളില്‍ മൊഴി മാറ്റിയെത്തിയപ്പോഴും ഹിറ്റായി എന്നാണ് ആന്‍ അഗസ്റ്റിന്‍ പറയുന്നത്.

അതേസമയം, സിനിമകളില്‍ നിന്ന് പൂര്‍ണമായും മാറി നിന്നിട്ടില്ലെന്നും ആന്‍ പറയുന്നുണ്ട്. ബിഗ് സ്‌ക്രീനില്‍ ഇല്ലെങ്കിലും നിര്‍മ്മാണ രംഗത്ത് താനുണ്ടായിരുന്നു. തുടക്ക കാലത്ത് സിനിമയെ ഗൗരവമായി കണ്ടിരുന്നില്ല. പിന്നീടാണ് അത് തിരിച്ചറിഞ്ഞത് എന്നും ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.

Latest Stories

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു