മാഹിയില്‍ ഓട്ടോ ഓടിക്കുക റിസ്‌ക് ആയിരുന്നു, പിന്നീട് പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി: ആന്‍ അഗസ്റ്റിന്‍

ഒരിടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷാക്കരന്റെ ഭാര്യ’ എന്ന സിനിമയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സിനിമയില്‍ ഓട്ടോ ഓടിക്കുന്ന രംഗങ്ങള്‍ റിസ്‌ക് ആയിരുന്നു എന്നാണ് ആന്‍ ഇപ്പോള്‍ പറയുന്നത്.

മാഹി പോലെ തിരക്കുള്ള സ്ഥലത്തൂടി ഓട്ടോറിക്ഷ ഓടിച്ച് പോകണം. പല സ്ഥലത്തായി വണ്ടി നിര്‍ത്തുകയും പിന്നെയും സ്റ്റാര്‍ട്ട് ചെയ്ത് പോവുകയും വേണം. കുറച്ച് ദിവസം അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നെങ്കിലും പിന്നീട് ആത്മവിശ്വാസമായി.

വൈകാതെ ഓട്ടോ ഓടിക്കുന്നതില്‍ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യാന്‍ തുടങ്ങി എന്നാണ് ആന്‍ പറയുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് നായകനായി എത്തുന്നത്. ആദ്യ സിനിമയായ ‘എല്‍സമ്മ എന്ന ആന്‍ണകുട്ടി’യില്‍ സുരാജ് ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ നന്നായി അറിയാമായിരുന്നു എന്നാണ് ആന്‍ പറയുന്നത്.

ആദ്യ സിനിമയില്‍ സുരാജേട്ടന്റെ കൂടെ ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ സുരാജേട്ടനുമായി നല്ലൊരു ബന്ധമുണ്ട്. എല്‍സമ്മയില്‍ കോംബിനേഷന്‍ സീനുകള്‍ കുറവായിരുന്നെങ്കിലും സുരാജേട്ടനെ നന്നായി അറിയാം. ഓട്ടോറിക്ഷക്കാരനിലേക്ക് വന്നപ്പോള്‍ സുരാജേട്ടന്‍ കുറച്ചൂടി സപ്പോര്‍ട്ടീവായി.

അഭിനയത്തില്‍ നിന്നും വിട്ട് നിന്നത് കൊണ്ട് തനിക്ക് വലിയ ഒരു ഇടവേള വന്ന് പോയി. അതിന്റെ പ്രായസമുണ്ടെങ്കിലും സുരാജേട്ടന്‍ പലതും പറഞ്ഞ് തന്നു. അതൊക്കെ എന്നെ സംബന്ധിച്ച് വലിയ സഹായമായി. ഷൂട്ടിംഗ് തുടങ്ങിയ ആദ്യ ദിവസം മുതലിങ്ങോട്ട് ടേക്കിന് മുമ്പ് ഒരുമിച്ച് പോയി പ്രാക്ടീസ് ചെയ്യുമായിരുന്നുവെന്നും ആന്‍ വ്യക്തമാക്കി.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി