ഐശ്വര്യ ലക്ഷ്മിയാണ് ഹംസം നമ്പര്‍ വണ്‍.. സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടിച്ചിരുന്നു; തുറന്നു പറഞ്ഞ് അഞ്ജു ജോസഫ്

തങ്ങളുടെ പ്രണയത്തില്‍ പ്രധാന ഹംസമായത് നടി ഐശ്വര്യ ലക്ഷ്മിയാണെന്ന് ഗായിക അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും. കുട്ടിക്കാലം മുതല്‍ പരിചയമുള്ളവരായിരുന്നു തങ്ങള്‍. എന്നാല്‍ കോവിഡ് കാലത്താണ് അടുത്തത് എന്നാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. ലെറ്റ്‌സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയകഥ പറഞ്ഞത്.

”ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ തമ്മില്‍ അറിയുന്നവരാണ്. സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം. കോവിഡിന് ശേഷമാണ് തമ്മില്‍ അടുക്കുന്നത്. കോവിഡ് കഴിഞ്ഞ് അഞ്ജു റീല്‍സിലും യൂട്യൂബിലുമെല്ലാം ഫെയ്മസ് ആയ സമയത്ത് ഞാന്‍ അങ്ങോട്ട് കോണ്‍ടാക്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് കഴിഞ്ഞ് ഞാന്‍ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു.”

”ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നു. അപ്പോള്‍ ഞാനും വര്‍ക്കലയില്‍ പോയി. എന്റെ രണ്ട് സുഹൃത്തുക്കളെയും ആ ഇവന്റിന് കൊണ്ടുപോയി. അഞ്ജുവിന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയാണ് ഹംസം നമ്പര്‍ വണ്‍. രണ്ടാമത്തെ ഹംസം എന്റെ ഫ്രണ്ടാണ്, ആഷിഖ്. എന്റെ പഴയ സ്‌കൂള്‍ ഫ്രണ്ടാണ്.”

”ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഇതില്‍ ഹംസങ്ങളായി പ്രവര്‍ത്തിച്ചത്. ഈ ബന്ധം വിവാഹത്തിലെത്താന്‍ അവര്‍ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടുണ്ട്” എന്നാണ് ആദിത്യ പറയുന്നത്. എന്നാല്‍ ഈ ബന്ധവുമായി മുന്നോട്ട് പോകാന്‍ തനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.

”സുഹൃത്തുക്കളായിരുന്നത് കൊണ്ടുതന്നെ പ്രണയം തുടങ്ങിക്കഴിഞ്ഞ് അഥവാ ബ്രേക്കപ് ആയാല്‍ ആ സൗഹൃദവും നഷ്ടപ്പെട്ടു പോകുമല്ലോ എന്നായിരുന്നു എന്റെ പേടി. നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ആദിത്യയാണ് ആദ്യം പ്രപ്പോസ് ചെയ്തത്. അവന്‍ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നു” എന്നാണ് അഞ്ജു പറയുന്നത്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍