'ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നാണംകെട്ടു, ഇതുപോലെ ഒരു അവസ്ഥ വേറെ ഉണ്ടായിട്ടില്ല'; വിജയ്‌യുടെ നായിക ആയതിന് ശേഷമുള്ള സംഭവം പറഞ്ഞ് അഞ്ജു അരവിന്ദ്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന അഞ്ജു അരവിന്ദ് ഇപ്പോള്‍ നൃത്തവിദ്യായലവും യൂട്യൂബുമായി സജീവമാണ്. ഈ വര്‍ഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്.

പാര്‍വതി പരിണയത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിജയ്‌യുടെ സിനിമയില്‍ അവസരം ലഭിച്ചത്. അവിടെ ചെന്നപ്പോള്‍ വിജയിയും സിനിമയിലെ പുതുമുഖമായിരുന്നു. തനിക്കും തമിഴ് വശമില്ലായിരുന്നു. പോരാത്തതിന് ആദ്യ തമിഴ് സിനിമയും ആയിരുന്നു.

അന്ന് നടി സംഗീതയാണ് തനിക്ക് വേണ്ടി തമിഴില്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. പൂവെ ഉനക്കാഗെ കഴിഞ്ഞ ശേഷം ഒരിക്കല്‍ താന്‍ ചെന്നൈയില്‍ പോയപ്പോള്‍ നാണംകെട്ട സംഭവം ഇപ്പോഴും ഓര്‍ത്ത് ചിരിക്കും.

ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ പോകുന്നവര്‍ക്ക് അറിയാം അവിടുത്തെ പോര്‍ട്ടര്‍ നമ്മള്‍ ചെന്ന് ഇറങ്ങുമ്പോള്‍ തന്നെ ബാഗ് എടുക്കാന്‍ ഓടി വരും. പിന്നെ വലിയ കൂലിയും ചോദിക്കും. അതുകൊണ്ട് താന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവരെ തടയണം എന്ന് വിചാരിച്ചിരുന്നു.

താന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കുറേപ്പേര്‍ ഓടിവന്നു. താന്‍ വിചാരിച്ചു പോര്‍ട്ടര്‍മാരാണെന്ന്. ഉടനെ താന്‍ അവരോട് പറഞ്ഞു ‘ആരും എന്റെ ബാഗില്‍ തൊടരുത്’ എന്ന്. ഉടനെ അവര്‍ തന്നോട് പറഞ്ഞു. തങ്ങള്‍ അതിന് വന്നതല്ല. ‘പൂവെ ഉനക്കാഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാന്‍ വന്നതാണെന്ന്’.

അവര്‍ അത് പറഞ്ഞപ്പോള്‍ താന്‍ ചമ്മിപ്പോയി. ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല. ഇന്നും തമിഴ്‌നാട്ടില്‍ ചെന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹമാണ്. രജനിസാറിന്റെ പെങ്ങള്‍ വിജയി പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത് പോലും എന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്.

ബിബിന്‍ ജോര്‍ജും സനുഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മരതകം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. യൂത്തിനൊപ്പം സിനിമ ചെയ്തപ്പോള്‍ എങ്ങനെയാണ് അവര്‍ക്കൊപ്പം അഭിനയിക്കുക എങ്ങനെയാണ് സൗഹൃദം കൊണ്ടുപോകുക എന്നൊക്കെ തോന്നിയിരുന്നു എന്നും അഞ്ജു പറയുന്നു.

Latest Stories

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍