'അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്' എന്നാണ് ഇപ്പോള്‍ മകള്‍ ചോദിക്കുന്നത്: അഞ്ജു അരവിന്ദ്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന അഞ്ജു അരവിന്ദ് ഇപ്പോള്‍ നൃത്തവിദ്യായലവും യൂട്യൂബുമായി സജീവമാണ്. ഈ വര്‍ഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്. തന്നെ കുറിച്ച് ഇപ്പോഴും പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് അഞ്ജു നേരത്തെ തുറന്നു പറഞ്ഞിരുന്നു.

തനിക്ക് മൂന്ന് മക്കളുണ്ടെന്ന തെറ്റായ വാര്‍ത്തയെ കുറിച്ചും അത് കണ്ട മകളുടെ പ്രതികരണത്തെ കുറിച്ചുമാണ് താരം ഇപ്പോള്‍ പറയുന്നത്. യാതൊരു വ്യക്തതയുമില്ലാതെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ആളുകള്‍ പടച്ച് വിടുന്നത്. ഏതോ ഒരു ഓണ്‍ലൈനില്‍ തനിക്ക് മൂന്ന് മക്കളുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു.

അത് കണ്ട് മകള്‍ തന്നോട് ചോദിക്കുന്നത് ‘അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്’ എന്നാണ്. തന്റെ മകളുടെ പേരാകും തെറ്റായിട്ടാണ് വിക്കിപീഡിയയില്‍ കൊടുത്തിരിക്കുന്നത്. അവള്‍ അത് വായിച്ചിട്ട് പലപ്പോഴും തിരുത്താന്‍ പറയൂ എന്ന് പറയാറുണ്ട്.

‘ഇതൊക്കെ ഒന്ന് ശരിയാക്കാന്‍ അമ്മയ്ക്ക് ആരോടേലും പറയാന്‍ പറ്റുമോ’ എന്ന് ചോദിക്കുമ്പോള്‍ അതില്‍ വലിയ കാര്യമില്ല നമുക്ക് നമ്മളെ അറിയാമല്ലോ എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് അഞ്ജു പറയുന്നത്.

അതേസമയം, മരതകം എന്ന സിനിമയിലൂടെയാണ് അഞ്ജു വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. സനുഷ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.നവാഗതനായ അന്‍സാജ് ഗോപിയാണ് സംവിധാനം.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ