ഏതു ലൊക്കേഷനില്‍ ചെന്നാലും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ്, എന്റെ പേരിലുള്ള ആ ഗോസിപ്പ് അന്നും ഇന്നും ഉണ്ട്; നടി അഞ്ജു അരവിന്ദ്

നടിയും നര്‍ത്തകിയുമായ അഞ്ജു അരവിന്ദ് ചെറിയ ഇടവേളകളിലാണ് ഓരോ സിനിമകളും ചെയ്യുന്നത്. എങ്കിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമൊക്കെ സജീവ സാന്നിധ്യമായി എപ്പോഴും ഉണ്ടാവാറുണ്ട്. നിലവില്‍ ഡാന്‍സും അഭിനയവും വ്ലോഗിംഗുമൊക്കെ ഒന്നിച്ച് കൊണ്ട് നടക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജില്‍ സജീവമായിരിക്കാറുള്ളത് കൊണ്ട് പലപ്പോഴും ആരാധകരുമായി സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

എന്തുകൊണ്ടാണ് അഭിനയ ജീവിതത്തില്‍ ചെറിയ ഇടവേളകള്‍ വരുന്നതെന്ന് ചോദിച്ചാല്‍ അത് മനഃപൂര്‍വം വരുന്നതല്ലെന്നാണ് അഞ്ജു പറയുന്നത്. ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമാണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. മാത്രമല്ല എല്ലാ കാലത്തും തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഇന്നുമൊരു മാറ്റമില്ലെന്ന് കൂടി അഞ്ജു സൂചിപ്പിച്ചിരുന്നു.

നടിയുടെ വാക്കുകള്‍

‘തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ പിന്നീടിങ്ങോട്ട് വരെ സ്ഥിരമായി കേട്ടു വരുന്നൊരു ഗോസിപ്പിനെ കുറിച്ചായിരുന്നു നടി അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘അന്നും ഇന്നും അഞ്ജു അരവിന്ദ് അഭിനയം നിര്‍ത്തി എന്ന തരത്തിലാണ് ഗോസിപ്പുകള്‍ വന്നിരുന്നത്. വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയോ? എന്ന് ഏതു ലൊക്കേഷനില്‍ ചെന്നാലും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ആ തെറ്റിദ്ധാരണ മാറണമെന്ന് ആഗ്രഹമുണ്ട്.

കാരണം ഞാനിതു വരെ അഭിനയം നിര്‍ത്തിയിട്ടില്ല. നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമമേയുള്ളൂ. അഭിനയിക്കുന്ന സിനിമയുടെ എണ്ണം കൂട്ടാനായി, തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാറില്ല്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതു കൊണ്ട് മാത്രമാണ് അഭിനയത്തില്‍ ഇടവേള വരുന്നത്. അഭിനേതാവ് എന്ന നിലയില്‍ നമ്മളെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ വന്നാലല്ലേ കാര്യമുള്ളൂ. അത്തരം കഥാപാത്രങ്ങള്‍ തേടി എത്താത് കൊണ്ടാണ് അഭിനയ ജീവിതത്തില്‍ ചെറുതല്ലാത്ത ഇടവേള വന്നത്. അല്ലാതെ അഭിനയം നിര്‍ത്തിയത് കൊണ്ടല്ല

Latest Stories

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍