കോള്‍ എടുത്ത ഉടനെ ആ പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്, പിന്നാലെ ഭീഷണി: വന്‍ ചതിയുടെ അനുഭവം പങ്കുവെച്ച് അനീഷ് രവി

വീഡിയോ കോളില്‍ പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ അനീഷ് രവി. അനീഷ് ഇപ്പോള്‍ അഭിനയിക്കുന്ന ടെലിവിഷന്‍ സീരിയലിന്റെ കലാസംവിധായകന്‍ അനിലിന് സംഭവിച്ച ചതിയാണ് നടന്‍ വെളിപ്പെടുത്തുന്നത്. അനിലിന് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും ഒരു വീഡിയോ കോള്‍ വന്നു. അത് എടുത്തപ്പോള്‍ കണ്ടത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടപ്പോള്‍ തന്നെ വീഡിയോ കട്ട് ചെയ്തു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടന്‍ സുഹൃത്തിന് സംഭവിച്ച അനുഭവം വിവരിച്ചത്.

കോളിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും കാണിച്ചാണ് ഭീഷണി വന്നത്. 11,500 രൂപ കൊടുത്തില്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നായിരുന്നു ഭീഷണി. ഇത്തരം ഭീഷണി നേരിടുന്ന നിരവധിപ്പേര്‍ സിനിമ സീരിയല്‍ രംഗത്തുണ്ടെന്ന് അനീഷ് പറയുന്നു. നേരത്തെ ഇതേ സീരിയലിന്റെ സൗണ്ടില്‍ ജോലി ചെയ്യുന്നയാള്‍ക്കും സമാന അനുഭവമുണ്ടായെന്നും പറയുന്നു.

പെട്ടെന്നൊരു ലൈവിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായതു കൊണ്ടാണ് ഞാന്‍ വന്നത്. ഞാനിപ്പോള്‍ നമ്മുടെ അളിയന്‍സിന്റെ ലൊക്കേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ കൂട്ടത്തിലൊരാള്‍ക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അണ്‍നോണ്‍ നമ്പരില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുക എന്നുള്ളത് പറയാനാണ് ഞാന്‍ വന്നത്. നമുക്ക് തീര്‍ത്തും പരിചയമില്ലാത്ത ഒരാളുടെ വീഡിയോ കോള്‍ വന്നാല്‍ എന്തിനാണ് നമ്മള്‍ എടുക്കുന്നത്. അങ്ങനെ എടുത്താല്‍ ഒരുപാട് അബദ്ധം പറ്റും.ഇപ്പോള്‍ പ്രിയപ്പെട്ട അനില്‍ എന്റെ കൂടെയുണ്ട്. അനില്‍ ആര്‍ട്ട് ഡയറക്ടറാണ്.

അനിലിന് ഒരു വീഡിയോ കോള്‍ വരികയാണ് ആദ്യം ചെയ്തത്. അറ്റന്‍ഡ് ചെയ്തപ്പോള്‍ ഒരു പെണ്‍കുട്ടി നിന്ന് സംസാരിക്കുന്നു. സംസാരത്തിനിടയ്ക്ക് അവര്‍ അവരുടെ ഡ്രസൊക്കെ മാറ്റുകയാണ്. അപ്പോഴേക്ക് അനില്‍ ഫോണ്‍ കട്ട് ചെയ്തു. പക്ഷേ പിന്നീട് അവര്‍ എഡിറ്റ് ചെയ്ത വീഡിയോ തിരിച്ചയച്ചു. അനിലിന്റെ മറ്റൊരു രീതിയിലുള്ള ഫോട്ടോ മിക്സ് ചെയ്തത്. അത് യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ്. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ 11,500 രൂപ കൊടുക്കണമെന്നാണ് പറയുന്നത്. ഇത് പറയാന്‍ കാരണം ഇത്തരത്തിലുള്ള വീഡിയോ കോള്‍ വരുന്ന സമയത്ത് ഒരു കാരണവശാലും എടുക്കാതിരിക്കുക. ‘- അനീഷ് പറഞ്ഞു.

Latest Stories

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി