ആ ഡ്രസിന് അഞ്ചര കിലോയോളം ഭാരം, ഇരിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ ഒന്നും സാധിക്കില്ലായിരുന്നു; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാകാന്‍ സഹിച്ച യാതനകള്‍ തുറന്നുപറഞ്ഞ് സൂരജ്

രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ശ്രദ്ധേയമായ ചിത്രമാണ്് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. റോബോട്ടാകാന്‍ വേണ്ടി സൂരജ് സഹിച്ച യാതനകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സൂരജ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

ഞാന്‍ വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നു റോബോട്ടിന്റെ വേഷത്തിനുള്ളില്‍ ജീവിക്കുന്നത്. ആ ഡ്രസിന് ഏകദേശം അഞ്ചര കിലോയോളം ഭാരമുണ്ടായിരുന്നു. എനിക്ക് ആ സമയത്ത് ഭാരം 25 കിലോ മാത്രമായിരുന്നു. അഞ്ച് കിലോ ഭാരമുള്ള വേഷമിട്ടാണ് അഭിനയിച്ചത്. ഇത് ഊരാനും അണിയാനും കുറച്ച് സയമം എടുക്കും. ചില സമയം ബ്രേക്കില്ലാതെ ഷൂട്ട് ചെയ്യുമ്പോള്‍ ഊരിയിട്ട് പിന്നെയും അണിയുന്നത് ബുദ്ധിമുട്ടായിരുന്നു. അതുകാരണം ഷൂട്ടിങ് തീരുവോളം ഇത് ഇട്ടിട്ട് നില്‍ക്കും. ഇരിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ ഒന്നും സാധിക്കില്ലായിരുന്നു.

വേഷം ഊരിക്കഴിയുമ്പോഴേക്കും വിയര്‍ത്ത് കുളിച്ച് ഒരു പരുവമാകും. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് പനി പിടിച്ചു. ഇതുകണ്ടിട്ട് സുരാജേട്ടന് കാരവനില്‍ വിളിച്ചിട്ട് പറഞ്ഞു, നീ തലമുടി വെട്ടണം. ഇല്ലെങ്കില്‍ സിനിമ കഴിയുമ്പോഴേക്കും നീരിറങ്ങി വയ്യാതെയാകുമെന്ന്. ചേട്ടന്‍ എന്റെ നല്ലതിന് വേണ്ടിയാണ് പറഞ്ഞതെന്ന് അറിയാവുന്നത് കൊണ്ട് അന്ന് തന്നെ പോയി മൊട്ടയടിച്ചു. സൂരജ് പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്