ലാല്‍ സാര്‍ വാങ്ങിത്തന്ന മിഠായിക്കവറുകള്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അദ്ദേഹത്തിന് ഒപ്പമുള്ള വിദേശ ട്രിപ്പുകള്‍ രസകരമാണ്: മീര അനില്‍

മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശയാത്രകള്‍ എന്ന് അവതാരക മീര അനില്‍. അറുപതോളം സ്‌റ്റേജ് ഷോകള്‍ ദുബായില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലാല്‍ സാറിനൊപ്പമുള്ള ട്രിപ്പുകള്‍ രസകരമാണെന്ന് മീര മനോരമയോട് പ്രതികരിച്ചു.

അമേരിക്കയടക്കം നിരവധി വിദേശയാത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദുബായില്‍ തന്നെ ഏതാണ്ട് 50-60 സ്റ്റേജ് ഷോകള്‍ ഇതിനോടകം ചെയ്യാന്‍ സാധിച്ചു എന്നത് വലിയൊരു അനുഗ്രഹമായി കാണുന്നു. എങ്കിലും ലാല്‍ സാറുമായി ചേര്‍ന്ന് പോയിട്ടുള്ള വിദേശ ട്രിപ്പുകള്‍ കുറച്ചു കൂടി രസകരമായി തോന്നിയിട്ടുണ്ട്.

കാരണം അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകരായ തങ്ങള്‍ എല്ലാവരോടുമുള്ള സമീപനവും തന്നെയാണ്. ഷോ അവസാനിച്ചു കഴിഞ്ഞാല്‍ എല്ലാവരെയും കൂട്ടി പുറത്ത് കറങ്ങാന്‍ കൊണ്ടു പോകും. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി തരും.

ചിലപ്പോള്‍ ചോക്ലേറ്റ് ആയിരിക്കും എന്തെങ്കിലും ചെറിയ ഗിഫ്‌റ്റെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും വാങ്ങി കൊടുക്കാന്‍ ശ്രമിക്കും. മോഹന്‍ലാല്‍ വാങ്ങി തന്ന മിഠായിക്കവറുകള്‍ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയ്ക്കും മറക്കാനാവാത്ത യാത്രകളായിരുന്നു അത്.

ഒറ്റയ്ക്ക് വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഭര്‍ത്താനവ് വിഷ്ണുവിനൊപ്പം ഇതുവരെ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ല. കൊറോണ കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി പാസ്‌പോര്‍ട്ട് തൊട്ടിട്ടില്ല എന്നാണ് മീര പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് ആയിരുന്നു മീരയുടെ വിവാഹം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്