ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. പിന്നീട് വിമാനം, ഉയരെ, ബി 32 മുതൽ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാർക്കലി നടത്തിയത്. ‘മന്ദാകിനി’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും നായികയായെത്തുകയാണ് അനാർക്കലി.

ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് അനാർക്കലി. ആളുകളുടെ നെഗറ്റീവ് കമന്റുകൾ തന്നെ തകർത്തുകളയാറുണ്ടെന്നും, കുറച്ച് കാലത്തേക്ക് അത് തന്നെ ബാധിക്കാറുണ്ടെന്നും അനാർക്കലി പറയുന്നു. കൂടാതെ പുരത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം മന്ദാകിനിയെ കുറിച്ചും അനാർക്കലി സംസാരിക്കുന്നു.

“ഒരു പരിധിയിൽ കൂടുതൽ തടിച്ചാൽ വിഷമിച്ചിരിക്കുകയും ഡിപ്രഷനിലേക്കു പോകുകയുമൊക്കെ ചെയ്യാറുണ്ട്. പെട്ടെന്നു തടിക്കുന്ന ശരീരപ്രകൃതമാണ് എന്റേത്. അത്രയ്ക്കു ശ്രദ്ധിച്ചാലെ മെലിഞ്ഞിരിക്കാൻ കഴിയൂ. അൽപം തടിച്ചാൽ തന്നെ ആളുകൾ പറയുന്നത് ഇഷ്ടപ്പെടില്ല. അതു കേൾക്കാതിരിക്കാൻ മെലിയാൻ ശ്രമിക്കും. ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്. കുറച്ചു കാലത്തേക്കു മാത്രമെ അത് ബാധിക്കൂ. പിന്നെ, പഴയതു പോലെ ആകും. വിചാരിച്ചത്ര പ്രശ്നമില്ലെന്നു തിരിച്ചറിയും.

മന്ദാകിനി എനിക്കു വളരെ സ്പെഷലാണ്. ഞാൻ നായികാ കഥാപാത്രം ചെയ്യുന്ന സിനിമകൾ കുറവാണല്ലോ. അതാണ് ഒരു കാരണം. പിന്നെ, എനിക്ക് വലിയ ബഹുമാനം തന്നൊരു ക്രൂ ആണ് ഈ സിനിമയുടേത്. എന്നോടു മാത്രമല്ല, എല്ലാവരോടും ആ ബഹുമാനം അവർ കാണിച്ചിട്ടുണ്ട്. അഭിനയിച്ചവരും അണിയപ്രവർത്തകരുമെല്ലാം നല്ല നർമബോധമുള്ളവരാണ്. അതുകൊണ്ട്, എല്ലാവരും കൂടുമ്പോൾ നല്ല രസമായിരുന്നു. മെയ് 24നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞത്.

അതേസമയം നവാഗതനായ വിനോദ് ലീലയാണ് മന്ദാകിനി സംവിധാനം ചെയ്യുന്നത്. അൽത്താഫ് സലീമാണ് ചിത്രത്തിൽ അനാർക്കലിയുടെ നായകനായെത്തുന്നത്. കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ട്രെയ്‌ലറിൽ നിന്നുള്ള സൂചനകൾ. ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും