പൊറോട്ട ആണുങ്ങള്‍ക്ക് കൊടുക്കും, ബാക്കി ഉണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കഴിക്കാം.. ഭയങ്കര വിഷമം തോന്നിയിട്ടുണ്ട്: അനാര്‍ക്കലി മരക്കാര്‍

ഭക്ഷണത്തിന്റെ പേരില്‍ വിവേചനം നേരിട്ടതിനെ കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഇപ്പോഴും ഭക്ഷണം കൊടുക്കാറുള്ളത് എന്ന നിഖില വിമലിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെ നടി അനാര്‍ക്കലി മരക്കാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പൊറോട്ട കഴിക്കുന്നതില്‍ വരെ വിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനാര്‍ക്കലി പറയുന്നത്. ആണുങ്ങള്‍ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കില്‍ മാത്രമേ പെണ്ണുങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടിയിരുന്നുള്ളു എന്നാണ് നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട ഒക്കെ കഴിക്കുന്നത്. പൊറോട്ടയും ചോറും ഉണ്ടാകും. പൊറോട്ട ആണുങ്ങള്‍ക്ക് കൊടുക്കും, അത് ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കഴിക്കാം. അതൊക്കെ എന്റെ ഫ്രണ്ട്‌സ് പറയുന്നത് കേട്ടിട്ടുണ്ട്.”

”എന്റെ ഫാമിലിയില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. എന്റെ ഫാമിലിയില്‍ തന്നെയാണോന്ന് എനിക്ക് ഓര്‍മയില്ല, എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. അത് തെറ്റാണ്. അതൊക്കെ എനിക്ക് ഭയങ്കര വിഷമമായിട്ട് തോന്നിയിട്ടുണ്ട്. എനിക്ക് കുറച്ചുകൂടെ ഫോര്‍വേഡ് ആയിട്ടുള്ള ഫാമിലിയാണ് എന്തോ ഭാഗ്യത്തിന് കിട്ടിയത്” എന്നാണ് അനാര്‍ക്കലി പറയുന്നത്.

നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെനിറയുന്നത്. ‘റിമ കല്ലിങ്കലിന്റെ പൊരിച്ച മീനിന് ശേഷം പൊറോട്ട’, ‘ഇതിന്റെയൊക്കെ പിന്നില്‍ സ്ത്രീകള്‍ തന്നെയാണ്’, ‘5 പൊറോട്ട കൂടുതല്‍ വാങ്ങാന്‍ കഴിവില്ലാത്ത കുടുംബമാണോ’, ‘പുരുഷമേധാവിത്വം പണ്ട് മാത്രമല്ല ഇന്നും ഉണ്ട്’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ