"സത്യാവസ്ഥ എന്താണെന്ന് എന്റെ മോൾക്കും, വീട്ടുകാർക്കും അറിയാം..,"; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അമൃത

സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാർത്തകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇതുവരെ പുറത്ത് പറയാത്ത കാര്യങ്ങളും തന്റെ പേരിലുള്ള വ്യാജ വാർത്തകളും അമൃത പറഞ്ഞത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താനിത് വരെ സോഷ്യൽ മീഡിയയിൽ ഒന്നും പറഞ്ഞിട്ടില്ല.

ഇനി പറയാൻ ഉദ്ദേശിക്കുന്നുമില്ല. താൻ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താൽപര്യപ്പെടുന്നില്ലന്നും, അതുകൊണ്ടാണ് താൻ എല്ലാറ്റിൽ നിന്നും മാറി നിൽക്കുന്നതെന്നും അമൃത പറഞ്ഞു. പക്ഷേ ആളുകൾ അവർക്ക് തോന്നുന്നതൊക്കെ പറയുകയാണ്. ഇതുവരെ തന്റെ പേരിൽ വന്ന 99 ശതമാനം വാർത്തകളും വ്യാജമാണെന്നും അമൃത പറഞ്ഞു .

‘അവിടുന്നും ഇവിടുന്നുമായി ഞാൻ കോടികൾ തട്ടിയെടുത്തു എന്നൊക്കെയാണ്  എന്നെപ്പറ്റി പുറത്തു വരുന്ന  പ്രധാന വ്യാജ  വാർത്തകൾ. കോടികളുടെ കണക്ക് കേട്ടാൽ പത്ത് ഇരുപത് കോടി എനിക്കിപ്പോൾ ഉണ്ടെന്ന് കരുതാം. സത്യാവസ്ഥ എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും എന്റെ മോൾക്കും അറിയാം. അത്രയും മതി. ഞാൻ സീറോ യിൽ നിന്നാണ് ജീവിതം റീസ്റ്റാർട്ട് ചെയ്തത്. അതൊന്നും നാട്ടുകാർക്ക് അറിയുന്ന കാര്യമല്ലല്ലോ. അതാണ് അവർ തോന്നുന്നതൊക്കെ പറയാൻ കാരണെമന്നും’അമൃത പറഞ്ഞു.

‘ആളുകൾ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാൻ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോൾ അവരുടെ ഫ്രസ്‌ട്രേഷൻ കുറയുകയാണെങ്കിൽ കുറയട്ടേ..’ അങ്ങനെയേ താൻ വിചാരിക്കുന്നുള്ളുവെന്നും അമൃത കൂട്ടിച്ചേർത്തു

ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. മകളാണ് തനിക്ക് കുടുതൽ സപ്പോർട്ട്.  മമ്മി എന്തിനാണ് വിഷമിക്കുന്നത്. ഞാനില്ലേ എന്നാണ് മകൾ പറയാറുള്ളത്. അമ്മയും അച്ഛനും സഹോദരി അഭിരാമിയുമൊക്കെ ഇതേ നിലപാടിലാണെന്നും’ അമൃത സൂചിപ്പിച്ചു.

Latest Stories

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; കോഴിക്കോടും മലപ്പുറത്തും കാസർകോ‍ഡും എൻഐഎ പരിശോധന

'സത്യത്തിന്റെയും നുണയുടെയും മിശ്രിതം', സമാധാന കരാറിൽ ഹോർമുസും ആണവായുധവും ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാൻ