മമ്മൂട്ടിയുടെ 'സാമ്രാജ്യം' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തി സംവിധായകന്‍ ജോമോന്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നാണ് “സാമ്രാജ്യം”.മമ്മൂട്ടി അലക്‌സാണ്ടര്‍ എന്ന അധോലോകനായകനായി അഭിനയിച്ച ചിത്രം അധോലോക രാജാക്കന്‍മാരുടെ കുടിപ്പകയുടെ കഥയാണ് അവതരിപ്പിച്ചത്. ജോമോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സാമ്രാജ്യം. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനായി ബോളിവുഡിന്റെ ബാദ്ഷാ അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നതായാണ് സംവിധായകന്‍ ജോമോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗുഡനൈറ്റ് മോഹന്‍ വഴിയാണ് ബച്ചന്‍ തന്നെ മുംബൈയിലേക്ക് വിളിപ്പിച്ചതെന്നും മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ജോമോന്‍ പറഞ്ഞു. “”ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ ക്യാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗററ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക് കടന്നു വരുന്നത്.””

“”അന്ന് ഞാന്‍ 24 വയസ്സുള്ള ഒരു പീക്കിരി പയ്യനാണ്. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായില്ല. മേക്കപ്പ് ബോയി ആണെന്ന് കരുതി തിരിച്ചുപോയി. അപ്പോഴും ഇത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്നറിയാതെ ഞാന്‍ തരിച്ചിരിക്കുകയാണ്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സോറി സോറി എന്ന് പറഞ്ഞുകൊണ്ട് ബച്ചന്‍ സാര്‍ തിരികെ വന്നു. എന്റെ അടുത്തെത്തി കെട്ടിപ്പിടിക്കാന്‍ കൈനീട്ടി. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ അഭിനയ വിസ്മയത്തെ ഞാന്‍ കെട്ടിപ്പിടിച്ചു. അരമണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ സാമ്രാജ്യത്തിന്റെ സംവിധാനത്തെക്കുറിച്ചും കോര്‍ത്തെടുത്ത തിരക്കഥയെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്.””

“”അങ്ങനെ സാമ്രാജ്യം, അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ചേര്‍ത്ത് ബോളിവുഡില്‍ എടുക്കാന്‍ അഡ്വാന്‍സ് തന്നു. പിന്നെ എന്തുകൊണ്ടോ ആ പ്രൊജക്ട് വര്‍ക്ക് ഔട്ട് ആയില്ല. ഞാന്‍ വേണ്ട രീതിയില്‍ ഫോളോ അപ്പ് ചെയ്തില്ല എന്നതായിരുന്നു സത്യം”” എന്ന് ജോമോന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്