കുറച്ചു വർഷങ്ങള്‍ക്ക് മുമ്പാണ് കിട്ടിയത് ലോട്ടറിയാണോ എട്ടിന്റെ പണിയാണോ എന്നറിയാതെ മാതാപിതാക്കള്‍ ഞെട്ടിയത്: അമേയ മാത്യൂസ്

നടി അമേയ മാത്യൂവിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പിറന്നാള്‍ ദിന ചിത്രങ്ങളാണ് അമേയ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് കളര്‍ ഷോര്‍ട്ട് ഡ്രസ് ധരിച്ച് വൈനുമായി ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ച ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. “”അപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ്… കിട്ടിയത് ലോട്ടറി ആണോ… എട്ടിന്റെ പണിയാണോ എന്നറിയാതെ മാതാപിതാക്കള്‍ ഞെട്ടിയിരുന്നത്… എനിക്ക് ജന്മദിനാശംസകള്‍”” എന്നാണ് അമേയ കുറിച്ചിരിക്കുന്നത്.

താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ട്രിവാന്‍ഡ്രം ഹില്‍ട്ടണ്‍ ഗാര്‍ഡനിലാണ് പിറന്നാളാഘോഷം നടന്നത്. ടോഫിബെറി കേക്ക്‌സാണ് കസ്റ്റമൈസ്ഡ് ഡിസൈനര്‍ കേക്ക് ഒരുക്കിയിരിക്കുന്നത്.

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയായ അമേയ ആട് 2, ഒരു പഴയ ബോംബ് കഥ, തിമിരം, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി