'ലിവിംഗ് ടുഗതറില്‍ കുട്ടികളെ സൃഷ്ടിക്കുന്നത് അവന് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല'; പൊട്ടിത്തെറിച്ച് അമ്പിളിദേവിയും അമ്മയും

നടി അമ്പിളി ദേവിയുടെയും ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്റെയും വിവാഹ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, നടിയും അടുത്ത സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ മനസ്സ് തുറന്നിരിക്കുകയാണ് അമ്പിളിയും അമ്മയും.

കാര്യങ്ങളെ വളച്ചൊടിച്ച് പുതിയ കഥകള്‍ മെനഞ്ഞ് തന്നെ തേജോവധം ചെയ്യാനാണ് ആദിത്യന്‍ ശ്രമിച്ചത് എന്നാണ് അമ്പിളിയുടെ വാക്കുകള്‍. ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കര്‍ കൊടുക്കണം എന്നാണ് അമ്പിളി ദേവിയുടെ അമ്മ പറയുന്നത്. ഈ വീട്ടില്‍ വന്നു കയറിയത് മുതല്‍ വഞ്ചിക്കുകയാണ്. തന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നത്.

കല്യാണം കഴിഞ്ഞപ്പോള്‍ സീതയുടെ ലൊക്കേഷനില്‍ നിന്ന് കുറച്ചു പേര് ഇവിടെ വന്നു. അതില്‍ രാജേഷ് പുത്തന്‍പുര മോളുടെ തോളില്‍ തട്ടി മോളെ എന്ന് വിളിച്ചു. അവര്‍ പോയതിനു ശേഷം മോളെ അവന്‍ അടിച്ചു. അമ്പലങ്ങള്‍ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് അമ്പിളി എന്നാണ് അവന്‍ പറയുന്നത്.

വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കൊടുത്തു കുട്ടികളെ വശപ്പെടുത്തി വിവാഹമോചിതരായ സ്ത്രീകളുടെ വീട്ടില്‍ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. തന്റെ മകളെ വിവാഹം ചെയ്യുന്നതിന്റെ തലേആഴ്ചയും ഒരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും പണം തട്ടി എന്നാണ് കേട്ടത്.

ഇവിടെയും കുഞ്ഞിനെ സ്‌നേഹിക്കുന്നു പിരിയാന്‍ വയ്യ എന്ന കള്ളം പറഞ്ഞാണ് കയറിപറ്റിയത്. അവനു ലിവിംഗ് ടുഗതറില്‍ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ്, പക്ഷെ വിവാഹ ജീവിതം പറ്റില്ല. ഇപ്പോള്‍ ചതിച്ച പെണ്‍കുട്ടിയുടെ അമ്മ തങ്ങളെ വിളിച്ചു കരയുകയായിരുന്നു എന്നും അമ്പിളിയുടെ അമ്മ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ