ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും അവര്‍ ഇന്‍സള്‍ട്ട് ചെയ്തു, ഒടുവില്‍ എന്റെ മധുരപ്രതികാരം: ദുരനുഭവം പങ്കുവെച്ച് അംബിക

തുടക്കകാലത്ത് തനിക്ക് സിനിമാരംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അംബിക. ‘നടിമാരാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്ന് അംബിക പറയുന്നു. എന്നെ ഒരുപാട് ഹര്‍ട്ട് ചെയ്തത് ഫീമെയ്ല്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ എന്നെ ഇന്‍സല്‍ട്ട് ചെയ്തിരുന്നു’എറണാകുളത്ത് നടന്ന ഷൂട്ടിംഗില്‍ ഫുഡിന്റെ കാര്യം പറയാന്‍ വന്നപ്പോള്‍ പുതിയ ആള്‍ക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം, കരിമീന്‍ കഴിച്ചില്ലെങ്കില്‍ ഇറങ്ങില്ലേ എന്നൊക്കെ ചോദിച്ചു.

എന്റെ കണ്ണൊക്കെയങ്ങ് നിറഞ്ഞു. നീ കഴിക്കേണ്ട വാ എന്ന് പറഞ്ഞു. അമ്മ എറണാകുളത്ത് ഗ്രാന്റ് ഹോട്ടലില്‍ പോയിട്ട് നാലഞ്ച് കരിമീന്‍ വാങ്ങിച്ച് കൊണ്ടു വന്നു,’ അംബിക ഓര്‍ത്തു. ‘തനിക്ക് വൈകുന്നേരം മറ്റൊരു സിനിമയ്ക്ക് പോവണമെന്നറിഞ്ഞ് മനഃപൂര്‍വം പത്ത് പന്ത്രണ്ട് ടേക്കുകളെടുക്കും.

വേറൊരു ആര്‍ട്ടിസ്റ്റ് തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നോക്കവെ അപമാനിച്ചെന്നും അംബിക ഓര്‍ത്തു. ‘ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വരൂയെന്ന് പറഞ്ഞു. ഇരിക്കാന്‍ പോയപ്പോള്‍ നോ നോ, യൂ ഗോ ആന്റ് സിറ്റ് ദേര്‍ എന്ന് പറഞ്ഞു. ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി. നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞു’

‘എന്നെ അപമാനിച്ചവരോട് മധുരമായി പകരം വീട്ടാനായി. മദ്രാസില്‍ അവര്‍ ഒരു ഷൂട്ടിംഗിന് വേണ്ടി ഒരു സ്റ്റുഡിയോയില്‍ വന്നു. ഞാനവിടെ കത്തി നില്‍ക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമാെക്കെയായി. ഞാന്‍ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോള്‍ അവരവിടെ നില്‍ക്കുന്നു. എന്താ ഇവിടയെന്ന് ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാന്‍ എന്ന് പറഞ്ഞു. ചേച്ചി അകത്തിരിക്ക് എന്ന് ഞാന്‍ പറഞ്ഞു. അവരെ വിളിച്ച് റൂമിനകത്ത് കാെണ്ട് പോയി ഇരുത്തി

അവര്‍ തളര്‍ന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് പറഞ്ഞപ്പോള്‍ അവരെന്നെ നോക്കി. ആ നോട്ടത്തില്‍ത്തന്നെ മനസ്സിലായെന്നും അംബിക ഓര്‍ത്തു. എറണാകുളത്ത് ആ ഗ്രാന്റ് ഹോട്ടലിന്റെ മുന്നില്‍ കൂടെ പോയിക്കഴിഞ്ഞാല്‍ ഇതോര്‍മ്മ വരും. ആരെങ്കിലും കരിമീനെന്ന് പറയുമ്പോള്‍ തനിക്ക് ദുഃഖം വരുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ