എന്റെ എല്ലാ മുന്‍കാമുകന്മാരും ഇത് കാണുക..; വിവാഹവാര്‍ഷികം ആഘോഷിച്ച് അമല പോള്‍

തന്റെ വിവാഹവാര്‍ഷികം കുമരകത്ത് ആഘോഷമാക്കി നടി അമല പോള്‍. കായലിന് നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ ആണ് അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും വിവാഹവാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വീഡിയോ ഒരു കുറിപ്പോടെയാണ് അമല പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം തന്റെ മുന്‍കാമുകന്‍മാര്‍ക്ക് ഒരു ഉപദേശവും അമല നല്‍കുന്നുണ്ട്.

”എന്നെ എന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍. എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ലഭിച്ച ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഈ വിവാഹവാര്‍ഷിക ദിനത്തില്‍ ലഭിച്ച സമ്മാനം എന്നെ ഓര്‍മപ്പെടുത്തുന്നു.”

View this post on Instagram

A post shared by Amala Paul (@amalapaul)

”എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയ ദിവസം മുതല്‍ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സര്‍പ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ നീ എടുക്കുന്ന പരിശ്രമങ്ങള്‍ക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്‌നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ.”

”ഒപ്പം എന്റെ എല്ലാ മുന്‍കാമുകന്മാരും യഥാര്‍ഥ പ്രണയം എന്തെന്ന് കാണുക” എന്നാണ് അമല വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. ഇരുവര്‍ക്കും അടുത്തിടെയാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും