ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്നയായത് പോലെ തോന്നി; തുറന്നുപറഞ്ഞ് അമല പോള്‍

ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് മനസുതുറന്ന് നടി അമല പോള്‍. വ്യക്തിപരമായി ചെയ്ത കാര്യങ്ങളെല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്ന് ഐഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ അമല പറയുന്നു. “ജീവിതത്തെയും സിനിമയെയും വേര്‍തിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം.

2019 വരെ അങ്ങനെയാണ് കാര്യങ്ങള്‍ പോയ്കൊണ്ടിരുന്നത്. എന്നാല്‍ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷമാണ്. അച്ഛന്റെ മരണശേഷം വളരെ ബോധപൂര്‍വ്വം ഞാന്‍ മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെ ഘട്ടമായിരുന്നു”.

“ആ തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ നഗ്‌നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി. തിരിഞ്ഞുനോക്കുമ്പോള്‍, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു. പക്ഷേ അതൊന്നും നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്, കിട്ടിയ സൗഭാഗ്യങ്ങളെ ഉള്‍ക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തില്‍”, നടി പറയുന്നു.

“എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. “മുന്‍പ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നു. ആ പോയിന്റില്‍ എത്തിയതിന് ശേഷം ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്”, അഭിമുഖത്തില്‍ അമലാ പോള്‍ വ്യക്തമാക്കി.

Latest Stories

പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്

ഞാൻ ഇത്രയും മോശമായി ഒരു സീസൺ പോലും കളിച്ചിട്ടില്ല, ഇത്രയും മത്സരങ്ങൾ തോറ്റിട്ടുമില്ല: ഹാർദിക് പാണ്ഡ്യ

'ഈ സീസൺ ഞങ്ങളുടെയല്ല, ഇനി ഒരു തിരിച്ച് വരവില്ല'; തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?