'മായാനദിയുടെ കഥ ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റ്' - അമല്‍നീരദ് അന്ന് പറഞ്ഞത്

ആഷിഖ് അബു സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രം മായാനദി ഇപ്പോള്‍ തിയേറ്ററുകളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. മായാനദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മാറ്റിനിര്‍ത്തിയാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നത്.

സംവിധായകനായ അമല്‍ നീരദാണ് ഈ ചിത്രത്തിന് ആധാരമായ കഥയുടെ ത്രെഡ് ആഷിഖ് അബുവിനോട് പറഞ്ഞത്. ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്ന് ഇത് പിന്നീട് തിരക്കഥയാക്കുകയായിരുന്നു. ഇതൊരു റിയല്‍ ലൈഫ് ഇന്‍സിഡന്റിനെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നായിരുന്നു അന്ന് അമല്‍ നീരദ് പറഞ്ഞത്.

“അഞ്ചു സുന്ദരികളിലെ ഒരു കഥ എന്ന നിലയ്ക്കായിരുന്നു ഞാനിത് ആദ്യം പ്ലാന്‍ ചെയ്തത്. ഞാന്‍ കേട്ടിട്ടുള്ള ഒരു യഥാര്‍ത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ഈ കഥ. പിന്നീട് ഞാനത് ഹോള്‍ഡ് ചെയ്യുകയും കുള്ളന്റെ ഭാര്യയുമായി മുന്നോട്ടു പോകുകയും ചെയ്തു. ഈ കഥ ഞാന്‍ ആഷിക്കുമായി പങ്കുവെച്ചു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും സംവിധാനം ചെയ്യാമെന്ന് ഏല്‍ക്കുകയുമായിരുന്നു. ശ്യാമും ദിലീഷും ചേര്‍ന്ന് തിരക്കഥാ രചനയിലാണ്” – ഇങ്ങനെയാണ് അമല്‍ നീരദ് അന്ന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍