വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് അൽത്താഫ് സലിം. പിന്നീട് ഗോൾഡ്, പാച്ചുവും അത്ഭുത വിളക്കും, പ്രേമലു എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. അൽത്താഫ് സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയാണ്. ഫഹദ് ഫാസിൽ നായകനാവുന്ന ‘ഓടും കുതിര ചാടും കുതിര’യാണ് അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന അടുത്ത സിനിമ.

അൽത്താഫ് സലിം ആദ്യമായി നായകനാവുന്ന ചിത്രം ‘മന്ദാകിനി’. അനാർക്കലിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു കല്ല്യാണവും അതിനോടനുബന്ധിച്ച് അരങ്ങേറുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനിയുടെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അൽത്താഫ് സലിം. വടക്കുനോക്കിയന്ത്രം തുടങ്ങുന്ന അതേ ഫോർമാറ്റിലാണ് മന്ദാകിനിയും തുടങ്ങുന്നത് എന്നാണ് അൽത്താഫ് പറയുന്നത്. കൂടാതെ എല്ലാത്തരം പ്രേക്ഷകർക്കും കണക്ട് ആവുന്ന തരത്തിലുള്ള ചിത്രമാണിതെന്നും അൽത്താഫ് പറയുന്നു.

“ഒരു സംഭവത്തെ ചുറ്റിപറ്റി ഒരു ദിവസം നടക്കുന്ന കഥയാണ് മന്ദാകിനി. തമാശയോടൊപ്പം ചെറിയ ട്രാവലും മന്ദാകിനിയുടെ ഭാഗമാണ്. എല്ലാവർക്കും കാണാൻ പറ്റുന്നൊരു സിനിമയാണിത്.
ഈ സിനിമയിൽ എല്ലാവരെയും റെപ്രെസെന്റ്റ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടാകും. അത് കാരണം മൊത്തം പ്രേക്ഷകരെയും ഈ സിനിമ ടാർജറ്റ് ചെയ്യുന്നുണ്ട്.
ടീനേജ്, യൂത്ത് പ്രേക്ഷകരെ മാത്രമല്ല ജനറൽ ഓടിയൻസിന് കൂടി വേണ്ടിയുള്ള സിനിമയാണ് മന്ദാകിനി.

വടക്കുനോക്കിയന്ത്രം തുടങ്ങുന്ന അതേ ഫോർമാറ്റിലാണ് ഈ സിനിമയും തുടങ്ങുന്നത്. വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലേതും. കല്യാണം അടുത്തെത്തി പക്ഷേ അയാൾ കൺഫ്യൂസ്‌ഡ് ആണ്. പ്രിപ്പയേർഡ് ആകാത്ത ഒരു കല്യാണത്തിന് നായകൻ ഒരുങ്ങുന്നതും തുടർന്നുള്ള കോമഡികളാണ് സിനിമയുടെ ബാക്കി.

പാച്ചുവും അത്ഭുതവിളക്കിനും ശേഷമാണ് അഭിനയം ഇഷ്ടപ്പെട്ട് തുടങ്ങിയത്. പ്രേമലു ഒക്കെ കഴിഞ്ഞപ്പോഴേക്കും നല്ല ഫ്ലെക്സിബിൽ ആയി. അതുവരെ വേണോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്നു. ഫഹദ് ഫാസിൽ ടേക്കിൽ ഒരുപാട് ഇബ്രോവൈസേഷൻ നടത്തും. ഡയലോഗ് പറഞ്ഞിട്ട് റിയാക്ഷന് വേണ്ടി ഒരു രണ്ട് സെക്കൻഡ് വേറെ ഇട്ടിട്ടുണ്ടാകും പക്ഷെ അത് റിഹേഴ്‌സലിൽ ഉണ്ടാകില്ല ടേക്കിൽ വരും. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ നമ്മളൊന്ന് അലേർട്ട് ആയിരിക്കണം.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അൽത്താഫ് സലിം പറഞ്ഞത്.

മെയ് 24നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്