'അജിത്ത് കുമാർ സാർ, ഒന്നുകിൽ അവർ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കിൽ നിങ്ങൾ അത് മറന്നു പോയി'; കുറിപ്പുമായി അൽഫോൺസ് പുത്രൻ

തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. നിവിൻ പോളിയിൽ നിന്നാണ് അജിത്ത് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോവുന്നത് അറിഞ്ഞതെന്നും അതിന് അജിത്തിൽ നിന്നും ഒരു വിശദീകരണം ആവശ്യമാണെന്നും അൽഫോൺസ് പുത്രൻ പോസ്റ്റിൽ പറയുന്നു. കൂടാതെ ക്യാപ്റ്റൻ വിജയകാന്തിനെ കൊന്നത് ആരാണെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും പങ്കുവെച്ചിട്ടുണ്ട്.

“ഇത് അജിത് കുമാർ സാറിനുള്ളതാണ്. നിവിൻ പോളിയിൽ നിന്നും സുരേഷ് ചന്ദ്രയിൽ നിന്നും നിങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് കേട്ടു. പ്രേമം ഫീച്ചർ ഫിലിമിലെ നിവിൻ പോളിയുടെ പ്രകടനം നിങ്ങളുടെ മകൾ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാൽ നിങ്ങൾ നിവിൻ പോളിയെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. പക്ഷേ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും ഞാൻ നിങ്ങളെ കണ്ടിട്ടില്ല.

ഒന്നുകിൽ അവർ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കിൽ നിങ്ങൾ അത് മറന്നു അല്ലെങ്കിൽ നിങ്ങൾക്ക് എതിരായി ആരെങ്കിലും ഉണ്ട്. മേൽപ്പറഞ്ഞ 3 അല്ലാത്ത പക്ഷം, പൊതുസ്ഥലത്ത് ഒരു കത്ത് മുഖേന എനിക്ക് നിങ്ങളിൽ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു.” എന്നാണ് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

കൂടാതെ അന്തരിച്ച തമിഴ് താരവും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ മരണം കൊലപാതമാണെന്നും അതിന്റെ ഉത്തരവാദികളെ കണ്ടത്തെണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു. കലൈഞ്ജറെയും ജയലളിതയെയും കൊന്നതുപോലെ വിജയകാന്തിനെയും കൊന്നു എന്നാണ് അൽഫോൺസ് പറയുന്നത്.

ഇത് അവഗണിക്കുകയാണെങ്കിൽ അടുത്തതായി അവർ ലക്ഷ്യം വെക്കാന് പോവുന്നത് സ്റ്റാലിനെയോ അദ്ദേഹത്തിന്റെ മകനായ ഉദയനിധിയെയോ ആയിരിക്കുമെന്ന് ഉദയനിധി സ്റ്റാലിനോടുള്ള കുറിപ്പിൽ അൽഫോൺസ് പുത്രൻ ആവശ്യപ്പെടുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം