അത് അറിഞ്ഞപ്പോള്‍ കമ്മ്യൂണിസം വിട്ടു, ഇസ്ലാമിസം വിട്ടു, ഇപ്പോള്‍ ആര്‍.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തെ നമിക്കുന്നു: രാമസിംഹന്‍

സംവിധായകന്‍ അലി അക്ബര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പേര് മാറ്റി രാമസിംഹനായി മാറിയത്. ഇപ്പോഴിതാ സംവിധായകന്‍ രാമസിംഹന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വാക്കുകള്‍ ആണ് ശ്രദ്ധനേടുന്നത്. എല്ലാത്തിനും ഉപരി രാഷ്ട്രമാണ് വലുത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ആര്‍എസ്എസ് എന്ന സംഘടനയാണ് അലി അക്ബറില്‍ നിന്ന് രാമസിംഹനിലേക്കുള്ള തന്റെ മാറ്റത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

രാമസിംഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരു മുസല്‍മാനായ്ക്കൊണ്ടാണ് ആര്‍എസ്എസിനെ ഇഷ്ടപ്പെട്ടത്..
പൂന്തുറ കലാപവുമായി ബന്ധപ്പെട്ടാണ് അവരെന്റെ വീട്ടിലെത്തിയത്, ഞാനാകട്ടെ അന്ന് കമ്യുണിസ്റ്റും..
അന്ന് എല്ലാ മുസ്ലീങ്ങളും മാറി നിന്നപ്പോള്‍ എന്റെ കുടുംബം ഓടിപ്പോകരുതെന്ന് പറഞ്ഞ് കാവല്‍ നിന്നവരായിരുന്നു അവര്‍..

സംസ്‌കാരത്തോടൊപ്പം നിലകൊള്ളുന്നവനായിരുന്നു ഞാന്‍ എന്നതാണ് അവര്‍ എന്നോട് പറഞ്ഞ ന്യായം..
അങ്ങയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്..
ഒരു കമ്മ്യുണിസ്റ്റ്കാരന് കിട്ടിയ മെഡല്‍..
അന്നുമുതല്‍ ഇന്ന് വരെ അവരെ ഞാനറിഞ്ഞു, സ്നേഹിച്ചു.

പിന്നെയാണ് ഞാനറിഞ്ഞത് അവര്‍ക്ക് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല, രാഷ്ട്രം രാഷ്ട്രം മാത്രം..
ഞാന്‍ കമ്മ്യൂണിസം വിട്ടു, ഇസ്ലാമിസം വിട്ടു..
ഇപ്പോള്‍ ആര്‍എസ്എസ് എന്ന മഹാ പ്രസ്ഥാനത്തെ നമിക്കുന്നു, ഉള്‍ക്കൊള്ളുന്നു, രാഷ്ട്രമാണ് വലുത് രാഷ്ട്രം മാത്രം.
ലോകാ സമസ്താ സുഖിനോ ഭവന്തു
അതാണെന്റെ മതം.

Latest Stories

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു