അഡ്വാൻസ് വാങ്ങിയതിന് ശേഷം മനോജ് കെ. ജയനും മുരളിയും പിന്മാറി, ആ കഥാപാത്രം ചെയ്യാൻ സുരേഷ് ഗോപി പേടിച്ചിരുന്നു: സംവിധായകൻ

സംവിധായകൻ അലി അക്ബർ അടുത്തിടെയാണ് ഇസ്ലാം ഉപേക്ഷിച്ച് രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സുരേഷ് ഗോപിയുടെ കരിയർ മാറ്റി മറിച്ച പൊന്നുച്ചാമി എന്ന സിനിമയെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയെ നല്ലൊരു നടനാക്കി മാറ്റുന്നത് പൊന്നുച്ചാമിയാണ്. എല്ലാവരും പറഞ്ഞത് ആ പടം പൊളിഞ്ഞ് പോകും. ഇതെന്തൊരു കാസ്റ്റിംഗ് ആണ് എന്നൊക്കെ ആയിരുന്നു. സുരേഷ് ഗോപി നായകനാവുന്ന ആദ്യത്തെ സിനിമയാണ്. അതിന് ശേഷമാണ് അദ്ദേഹത്തിന് സീരിയസ് റോളുകൾ ലഭിക്കുന്നത്.

റോംഗ് കാസ്റ്റിംഗ് ആണെന്ന് പറഞ്ഞ് അന്ന് തന്നെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന നടൻ അതിലൂടെ തെളിഞ്ഞ് വരികയായിരുന്നു. അദ്ദേഹം സ്ഥിരം പോലീസ് ഓഫീസറായി തോക്കും കൊണ്ട് നടക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തത്.

സ്ഥിരമായി അങ്ങനെ ചെയ്യാൻ തുടങ്ങിയതോടെ മറ്റ് സിനിമകൽ അഭിനയിക്കുമ്പോൾ ഷോൾഡർ ലൂസ് ചെയ്യാൻ പറയണമായിരുന്നു. ബോഡി ലാംഗ്വേജ് മാറ്റി എടുക്കേണ്ടി വന്നിരുന്നു. ശരിക്കും നടൻ മുരളി ചെയ്യേണ്ട വേഷമാണത്. അഡ്വാൻസ് വാങ്ങിയതിന് ശേഷം മനേജ് കെ ജയനും മുരളിയും ഒരാഴ്ചയ്ക്ക് മുമ്പ് ആ സിനിമയിൽ നിന്നും മാറി.

അഡ്വാൻസ് തുക താൻ തിരിച്ച് വാങ്ങി. ആ ചതിയിലേക്ക് ഒന്നും ഇനി പോവേണ്ട. പിന്നെ ഈ കഥാപാത്രം മുരളി ചെയ്താലേ നന്നാവുകയുള്ളു എന്നാണ് സുരേഷ് ഗോപിയും പറഞ്ഞത്. കാരണം അത്രയും നല്ല വേഷമായിരുന്നു. ആ കഥാപാത്രം ചെയ്യാൻ ഒരു പേടി സുരേഷ് ഗോപിയ്ക്ക് ഉണ്ടായിരുന്നു.

‘അയ്യോ അത് ശരിയാവില്ല അലി’ എന്നൊക്കെ അദ്ദേഹം പറഞ്ഞു. പിന്നെ താനത് പറഞ്ഞ് റെഡിയാക്കുകയാണ് ചെയ്തത്. സുരേഷ് ഗോപിയുടെ വേറിട്ട സിനിമയാണത്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് ആ പടം ചെയ്തത്. വലിയ റിസ്‌ക് ഒന്നും എടുത്തില്ല. സാമ്പത്തികമായി വിജയിക്കുകയും ചെയ്തു എന്നാണ് സംവിധായകൻ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ