ഇത്രയും മികച്ച ഓർമ്മശക്തിയുള്ള മറ്റാരെയും ഞാൻ കണ്ടിട്ടില്ല; പൃഥ്വിരാജിനെ പ്രശംസിച്ച് അക്ഷയ് കുമാർ

അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്.

ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം കൂടിയാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്.

നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. പൃഥ്വിയെ പോലെ ഇത്രയും ഓർമ്മ ശക്തിയുള്ള ഒരു നടനെ താൻ കണ്ടിട്ടില്ലെന്നാണ് അക്ഷയ് കുമാർ പറയുന്നത്. കൂടാതെ ടൈഗറും താനും പൃഥ്വി ഡയലോഗ് തെറ്റിക്കുന്നതുവരെ കാത്തിരിക്കുമെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

“ഞാൻ അദ്ദേഹത്തോടൊപ്പവും നിരവധി ആളുകളുമായും പ്രവർത്തിച്ചിട്ടുണ്ട്. ഡയലോഗുകളെല്ലാം ഇങ്ങനെ ഓർത്തുവയ്ക്കുന്ന ഇത്രയും മികച്ച ഓർമ്മശക്തിയുള്ള മറ്റാരെയും ഞാൻ കണ്ടിട്ടില്ല. ടൈഗറും ഞാനും പൃഥ്വിരാജ് ഒരു തെറ്റെങ്കിലും ചെയ്യുന്നതുവരെ കാത്തിരിക്കും, പക്ഷേ എനിക്കറിയില്ല അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന്, എത്രമാത്രം വെളിച്ചെണ്ണയാണ് കുടിക്കുന്നതെന്ന്, എന്തൊരു ഓർമ്മയാണ്.” എന്നാണ് ബഡേ മിയാൻ ഛോട്ടെ മിയാൻ പ്രൊമോഷൻ പരിപാടിക്കിടെ അക്ഷയ് കുമാർ പറഞ്ഞത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ