ഞാന്‍ കണ്ട ഫഹദാണ് അത്; തുറന്നുപറഞ്ഞ് അഖില്‍ സത്യന്‍

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ അനുമോദനം നേടി മുന്നേറുകയാണ്. താന്‍ കണ്ടിട്ടുള്ള ഫഹദ് തമാശയൊക്കെ പറയുന്ന സാധാരണക്കാരനാണെന്നും ആ ഫഹദിനെ സിനിമയില്‍ കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു താനെന്നും ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞു.

‘ഞാന്‍ കണ്ടിട്ടുള്ള, എനിക്ക് പരിചയമുള്ള ഫഹദ് കാണുമ്പോള്‍ തമാശ പറയുന്ന വളരെ ലളിതമായ ഒരാളാണ്. അതേ ഫഹദിനെ സിനിമയിലും കാണിക്കാനാണ് ശ്രമിച്ചത്. ഫഹദിന്റെ വളരെ സങ്കീര്‍ണമായ കഥാപാത്രങ്ങള്‍ ആളുകള്‍ കണ്ട് മടുത്തു. ആരും ഗോളടിക്കാത്ത ഒരു പോസ്റ്റ് ഉണ്ട്. അച്ഛന്‍ യഥാര്‍ത്ഥത്തില്‍ അത് നന്നായി ഉപയോഗിച്ചിരുന്നതാണ്. അത് ഞാനും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്,’ അഖില്‍ പറഞ്ഞു.

. 2023ലെ ഫഹദ് ഫാസിലിന്റെ ആദ്യ ഹിറ്റായിരിക്കും ഈ ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ തിരക്കേറുകയാണെന്നാണ് അനലിസ്റ്റുകളുടെ വാദം.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. അന്തരിച്ച നടന്‍ ഇന്നസെന്റ് അഭിനയിച്ച അവസാന ചിത്രമെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്