ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യം, ബിജെപി പ്രചാരണത്തോട് യോജിക്കാന്‍ കഴിയില്ല, കേസ് നിയമപരമായി നേരിടും: അഖില്‍ മാരാര്‍

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാമര്‍ശത്തില്‍ തനിക്കെതിരെ കേസ് എടുത്ത സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. കേസ് നിയമപരമായി നേരിടുമെന്നും വിഷയത്തില്‍ കേരള ഹൈക്കോടതിയെ സമീപിച്ചതായും അഖില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് പൊലീസ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബലൂചിസ്ഥാനുമായി ബന്ധപ്പെടുത്തി നടത്തിയ ചില പരാമര്‍ശം തന്റെ നാക്കുപിഴ ആണെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി.

അഖില്‍ മാരാരുടെ കുറിപ്പ്:

ഭാരത സൈന്യം പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആയി ലോകത്തില്‍ മാറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ പാകിസ്ഥാന്‍ വിഷയത്തില്‍ ഇടപെട്ടു. സദാ സമയവും മൈ ഫ്രണ്ട് എന്ന് പൊക്കി കൊണ്ട് നടന്ന ട്രംപിന്റെ താല്‍പര്യങ്ങള്‍ക്ക് മോദി വഴങ്ങിയോ എന്ന സംശയമാണ് മോദിയെയും അമേരിക്കയ്ക്ക് കൃത്യമായ മറുപടി നല്‍കിയ ഇന്ദിരാ ഗാന്ധിയെയും താരതമ്യം ചെയ്തു ഞാന്‍ എഴുതിയത്.

ഈ നിമിഷം വരെയും ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നം പരിഹരിച്ചത് അമേരിക്ക ആണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി പിടിക്കാന്‍ മോദിക്കു കഴിഞ്ഞിട്ടില്ല… പകരം മൂന്നാം കക്ഷി ഇല്ല എന്ന ഫോറിന്‍ പോളിസി പറഞ്ഞു പോകുകയാണ് ചെയ്തത്.. ചില മാധ്യമങ്ങള്‍ പ്രമുഖര്‍ എന്ന് വാര്‍ത്ത കൊടുക്കും പോലെ. അമേരിക്കയും ട്രംപും ഇടപെട്ടിട്ടില്ല എന്ന് മോദി പറയാത്ത കാലത്തോളം ലോകം ഇത് അമേരിക്കയുടെ നയതന്ത്ര വിജയമായി കാണും.. ഇരയാക്കപ്പെട്ട രാജ്യത്തിനും വേട്ടക്കാരനും തുല്യ നീതിയോ.. എന്ത് ധാരണയുടെ പുറത്താണ് നമ്മള്‍ പിന്മാറിയത്… ഇതൊന്നും ഈ രാജ്യത്തെ പൗരന്മാരെയോ ലോകത്തെയോ അറിയിക്കാനുള്ള ബാധ്യത പ്രധാനമന്ത്രിക്കില്ലേ..?

അതു കൊണ്ട് തന്നെ അഭിമാനകരമായ നേട്ടം എന്ന ബിജെപി പ്രചാരണത്തോട് യോജിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. ഞാന്‍ എന്റെ അഭിപ്രായം പങ്കുവച്ചപ്പോള്‍ …പരിഹാസരൂപേണ എഴുതിയ കുറിപ്പിന് നല്‍കിയ മറുപടിയില്‍ ബലൂചിസ്തനുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഞാന്‍ പറഞ്ഞത് ശരിയായില്ല എന്ന എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ലൈവ് ഡിലീറ്റ് ചെയ്തു. എന്നാല്‍ എന്റെ പ്രൊഫൈലില്‍ ആദ്യം വന്ന ഫീഡ് സ്റ്റോറി ആയത് കൊണ്ട് ഡിലീറ്റ് ആയത് സ്റ്റോറി ആയിരുന്നു. പിറ്റേ ദിവസവും പ്രൊഫൈലില്‍ ഈ വീഡിയോ കിടന്നപ്പോള്‍ ഞാനത് ഒഴിവാക്കി.

ഇന്നലെ വരെ ഇന്ത്യ പാകിസ്ഥാനെ പരാജയപെടുത്തും ‘പിഓകെ’ തിരിച്ചു പിടിക്കും എന്നൊക്കെ മറ്റുള്ളവരെ വെല്ലുവിളിച്ചു നടന്ന ബിജെപിക്ക് അവരുടെ തലയ്ക്ക് കിട്ടിയ അടിയായി മാറി അമേരിക്കയുടെ വാക്ക് കേട്ട് തീരുമാനം എടുത്ത മോദിയുടെ നിലപാട്. POK തിരിച്ചു പിടിക്കും എന്ന മുന്‍ നിലപാടില്‍ നിന്നും ബിജെപി പിന്നോട്ട് പോയോ എന്ന സംശയവും ഇവര്‍ക്കുണ്ടായി.. അത് കൊണ്ട് തന്നെ ഇന്ദിരാ ഗാന്ധി മോദിയെക്കാള്‍ പവര്‍ഫുള്‍ ആയിരുന്ന എന്ന എന്റെ വാക്കുകള്‍ അവരെ ഭ്രാന്ത് പിടിപ്പിച്ചു.. ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്‍പര്യം സംരക്ഷിക്കാനും എന്നിലൂടെ നാല് പേര്‍ക്കിടയിലും അറിയാന്‍ വേണ്ടിയും ബിജെപി എനിക്കെതിരെ നല്‍കിയ കേസില്‍ ജാമ്യം ഇല്ലാത്ത വകുപ്പില്‍ ആണ് ഏത് വിധേനയും എന്നെ കുടുക്കാന്‍ ഒരവസരം നോക്കി നിന്ന പൊലീസ് കേസ് എടുത്തത്.

ഇന്നലെ വരെ ബലൂചിസ്ഥാന്‍ പാകിസ്ഥാനെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് അതിനും മോദിയുടെ ക്രെഡിറ്റ് പാടി നടന്ന സംഘ പരിവാര്‍ ഇപ്പോള്‍ ബലൂചിസ്ഥാനെ തള്ളി പറയുന്നത് പാകിസ്ഥാനെ അവര്‍ ഇല്ലാതാക്കും എന്ന് പറഞ്ഞത് കൊണ്ടുള്ള വിഷമം ആവാം.. ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനെ സ്വാതന്ത്ര രാജ്യം ആവാം എന്ന ബലൂചിസ്ഥാനികളുടെ മോഹം പാഴായി പോയല്ലോ എന്ന കാര്യം ഇക്കാര്യത്തില്‍ മോദിയെ വിശ്വസിച്ച അവര്‍ക്ക് പണി കിട്ടിയല്ലോ എന്ന സര്‍ക്കാസ രൂപേണ ഉള്ള വാചകം എനിക്ക് സംഭവിച്ച നാക്ക് പിഴയാണ് അതിന് മറ്റൊരു അര്‍ഥവും ഇല്ല എന്ന് എന്നെ അറിയുന്ന ആര്‍ക്കും അറിയും..

പണ്ടായാലും ഇന്ത്യയില്‍ ദേശ സ്‌നേഹം എന്നത് മോദി, ആര്‍എസ്എസ് സ്‌നേഹം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് എനിക്കെതിരെ ഉള്ള കേസ് നിയമപരമായി നേരിടാനുള്ള അവകാശം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു… ബഹു കേരള ഹൈക്കോടതിയെ ഞാന്‍ സമീപിച്ചിട്ടുണ്ട്. ജാമ്യം കിട്ടി കഴിഞ്ഞു സംസാരിക്കാനും വിമര്‍ശിക്കാനും അവകാശം ഈ രാജ്യത്ത് ഉണ്ടെങ്കില്‍ ഒരായിരം കേസ് എനിക്കെതിരെ കൊടുക്കാന്‍ കാത്തിരുന്നോ… പാക്കലാം…ഭാരത് മാതാ കീ ജയ്…വന്ദേ മാതരം..ജയ് ഹിന്ദ്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍