'അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനേയും പ്രണയിച്ചു'; കാമുകന്‍ വഞ്ചിച്ചതിനെ കുറിച്ച് ഐശ്വര്യ!

തന്റെ ജീവിതത്തിലുണ്ടായ പ്രണയകഥ പങ്കുവെച്ച് ഐശ്വര്യ രാജേഷ്. പക്ഷെ അതൊരു മധുര പ്രണയകഥയായിരുന്നില്ല നന്നേ ചെറുപ്പത്തില്‍ തന്നെ പ്രണയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്ന കഥയായിരുന്നു ഐശ്വര്യ രാജേഷ് പങ്കുവച്ചത്.

പ്ലസ്ടു കാലത്തായിരുന്നു പ്രണയം. എന്നാല്‍ പിന്നീട് താരം ആ പയ്യനുമായി പിരിയുകയായിരുന്നു. തന്റെ കാമുകന്‍ തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ തന്റെ ബെസ്റ്റ് ഫ്രണ്ടിനേയും പ്രണയിച്ചിരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഐശ്വര്യ ഈ പ്രണയത്തില്‍ നിന്നും പിന്മാറുന്നത്.

ഒരു പ്രണയത്തകര്‍ച്ചയുണ്ടാകുമ്പോള്‍ അതില്‍ നിന്നും കരകയറുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണെന്നാണ് ഐശ്വര്യ പറയുന്നത്. ബാലതാരമായിട്ടാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. പിന്നീട് നീതാന അവന്‍ എന്ന ചിത്രത്തിലൂടെ മുതിര്‍ന്ന താരമായി അരങ്ങേറി.

മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവുമെല്ലാം ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യയാണ്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ