ആ നെഗറ്റിവിറ്റി ഒരിക്കലും മകളിലേക്ക് നല്‍കിയിട്ടില്ല, ഞാന്‍ അനുഭവിച്ചതൊന്നും അവള്‍ക്ക് അനുഭവിക്കേണ്ടി വരാതെയാണ് നോക്കിയത്; തുറന്നുപറഞ്ഞ് ഐശ്വര്യ ഭാസ്‌കര്‍

ഇന്നത്തെ കാലത്തെ പാരന്റിങ് എന്ന് പറയുന്നത് കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളായിരിക്കാന്‍ ശ്രമിക്കുകയാണെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. കൂടാതെ വിവാഹമോചിതയായി മക്കളുടെ കൂടെ ജീവിക്കുന്ന അമ്മമാരോട് ഒരിക്കലും ഭര്‍ത്താവിനെ കുറിച്ചുള്ള കുറ്റങ്ങള്‍ മക്കളോട് പറഞ്ഞ് അവരുടെ മനസിനെ നശിപ്പിക്കാന്‍ നോക്കരുത് എന്ന് പറഞ്ഞ അവര്‍ താന്‍ അനുഭവിച്ചതൊന്നും മകള്‍ക്ക് അനുഭവിക്കേണ്ടി വരാതെയാണ് നോക്കിയതെന്നും പറയുന്നു.

ഐശ്വര്യയുടെ വാക്കുകള്‍

എന്റെ മുത്തശ്ശി എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങള്‍ മകളുടെ അടുത്ത് പറയാന്‍ പോയാല്‍ ഇതെന്ത് നരകമാണെന്ന് തിരിച്ച് ചോദിച്ചേക്കും. എന്നെ പോലെ വിവാഹമോചിതയായി മക്കളുടെ കൂടെ ജീവിക്കുന്ന അമ്മമാരോട് ചിലത് പറയാനുണ്ട്. ഒരിക്കലും ഭര്‍ത്താവിനെ കുറിച്ചുള്ള കുറ്റങ്ങള്‍ മക്കളോട് പറഞ്ഞ് അവരുടെ മനസിനെ നശിപ്പിക്കാന്‍ നോക്കരുത്. നിങ്ങള്‍ക്ക് ഭര്‍ത്താവുമായി ഒരുമിച്ച് പോകാന്‍ പറ്റാത്തത് കൊണ്ടാണ് വേര്‍പിരിഞ്ഞത്. എന്നിട്ടും അത് തന്നെ പറഞ്ഞോണ്ടിരിക്കരുത്.

ഞാനെന്റെ മുന്‍ ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയോടുമൊക്കെ നന്ദി പറയുകയാണ്. കാരണം എന്റെ മകളുടെ വിവാഹം ഞങ്ങളെല്ലാവരും ചേര്‍ന്ന് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വിവാഹമോചനത്തിന് മുന്‍പാണ് ഞാന്‍ ഭര്‍ത്താവുമായി അടി കൂടിയിട്ടുള്ളത്. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.

ഞാനും ഭര്‍ത്താവും ഡിവോഴ്സായ മികച്ച കപ്പിള്‍സാണെന്ന് പല സുഹൃത്തുക്കളും പറയാറുണ്ട്. ഡിവോഴ്സിന് ശേഷം അങ്ങനൊരു പേര് കിട്ടി. നെഗറ്റിവിറ്റി ഒരിക്കലും മകളിലേക്ക് നല്‍കിയിട്ടില്ല. അച്ഛനും അമ്മയും അവള്‍ക്ക് വേണം. ഞാന്‍ അനുഭവിച്ചതൊന്നും അവള്‍ക്ക് അനുഭവിക്കേണ്ടി വരാതെയാണ് നോക്കിയത്.’

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ